കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥിരാജിന്റെ വികാരം സമൂഹത്തിന്റെ വികാരം; സംഘപരിവാര്‍ അസഹിഷ്ണുതയോട് നാടിന് യോജിപ്പില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പൃഥിരാജ് പ്രകടിപ്പിച്ച വികാരം സമൂഹത്തിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന വികാരമാണെന്നും അത് ശരിയായ രീതിയില്‍ അദ്ദേഹം പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

kerala

അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ പൃഥിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാറിന്റേത്. പൃഥിരാജിനെതരെയും അതേ സഹിഷ്ണുത അവര്‍ കാണിച്ചു.

എന്നാല്‍ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നില്‍ക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ പൃഥിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Recommended Video

cmsvideo
Pinarayi Vijayan supports Prithviraj | Oneindia Malayalam

അതേസമയം, ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികളെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇതോടെ സംഘപരിവാര്‍ അനുകൂലികളും ബിജെപി നേതാക്കളും പൃഥ്വിരാജിനെതിരെ കളത്തിലിറങ്ങിയിരുന്നു. താരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലേഖനം ജനം ടിവി പങ്കുവച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ചാനലിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജനം ടിവിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ ലേഖനം ആണ് പൃഥ്വിരാജിനെതിരെ ജനം ടിവി ചീഫ് എഡിറ്റര്‍ സുരേഷ് ബാബു എഴുതിയിരുക്കുന്നത്

English summary
Pinarayi Vijayan has expressed support for Prithviraj who expressed his stand on Lakshadweep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X