കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ സമര കേസുകള്‍ പിന്‍വലിച്ചില്ല; വിശദീകരിച്ച് മുഖ്യമന്ത്രി, ഇനിയും 800ലധികം കേസുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഏറ്റവും കൂടുതല്‍ സമരം നടക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. 835 കേസുകളാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആകെ പിന്‍വലിച്ചത് 34 എണ്ണം മാത്രമാണ്. ഇതില്‍ 28 കേസുകളും കണ്ണൂര്‍ ജില്ലയിലാണ്. ആറ് കേസുകള്‍ എറണാകുളം ജില്ലയിലും. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം നിയമസഭയില്‍ വിശദീകരിച്ചത്.

c

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി സിഎഎ വിരുദ്ധ സമരം നടന്നിരുന്നു. കേരളത്തിലും സമരം ശക്തമായിരുന്നു. പല സമര പരിപാടികള്‍ക്കും യുഡിഎഫും എല്‍ഡിഎഫും നേതൃത്വം നല്‍കി. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണ് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കേരളത്തില്‍ ഒരിടത്തും സിഎഎ സമരം അക്രമാസക്തമായിരുന്നില്ല. പ്രാദേശികമായി ക്ലബ്ബുകളും മഹല്ലുകളും പൊതുജന കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ സിഎഎ വിരുദ്ധ സമരം നടത്തിയിരുന്നു.

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

രണ്ടു വര്‍ഷത്തോളമായിട്ടും കേസ് പിന്‍വലിക്കാത്തത് സര്‍ക്കാരിന്റെ വാഗ്ദാനലംഘനമാണെന്നും മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിഎഎ സമരം പിന്‍വലിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തുന്നു. 8000ത്തോളം പേരാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍. ഇവരെല്ലാം നിലവില്‍ കേസ് നടപടികള്‍ നേരിടുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല സമരം പലയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു.

സിഎഎ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര കേസുകള്‍ എടുത്തിട്ടുണ്ട്, ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, എത്ര കേസുകള്‍ പിന്‍വലിച്ചു, ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് എന്നീ ചോദ്യങ്ങളാണ് മഞ്ഞളാംകുഴി അലി എംഎല്‍എ ഉന്നയിച്ചത്.

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
Pinarayi Vijayan Informed Assembly That 834 CAA Protest Case Registers in Kerala; 34 Withdraws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X