Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല: പരാജയം പ്രതീക്ഷിച്ചില്ല, ശൈലിയില്‍ മാറ്റം വരുത്തില്ല: പിണറായി

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമള വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുകയായിരുന്നെങ്കില്‍ ബിജെപിയായിരുന്നു നേട്ടമുണ്ടാക്കേണ്ടിയിരുന്നത് എന്നാല്‍ പത്തനംതിട്ടയില്‍ പോലും ബിജെപി പിന്നിലായി. ഇടതുപക്ഷത്തിനേറ്റ പരാജയം പ്രതീക്ഷിച്ചതല്ല, എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അത് ഉണ്ടിയില്ല. പക്ഷെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതാണ്. സുപ്രീംകോടതി വിധിയില്‍ നിന്ന് ഒഴി‍ഞ്ഞുമാറാന്‍ ഒരു മുഖ്യമന്ത്രിക്കും സാധിക്കില്ല. ഏത് സര്‍ക്കാരും ചെയ്യേണ്ട കാര്യമാണ് സംസ്ഥാന സര്‍ക്കാരും ചെയ്തത്.

cpm

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്, നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്ക് ഉണ്ടായി. മോദി വിരുദ്ധ തരംഗവും യുഡിഎഫിന് അനുകൂലമായി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുപക്ഷം നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന് എതിരായ വിധിയെഴുത്തല്ല. പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇനി ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കുമെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.

Recommended Video

cmsvideo
    ഇടതിന്റെ പാളിപ്പോയ പരീക്ഷണങ്ങൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+