1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നു; സമരം തുടങ്ങിയത് ജാതി മേധാവിത്വമുള്ളവരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 1991 വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തിന്റെ വലതുപക്ഷ വല്‍ക്കരണം എന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

1991ല്‍ ഹൈക്കോടതി ജഡ്ജി ബോധപൂര്‍വമാണ് ഉത്തരവ് ഇറക്കിയത്. അതിന് ശേഷമാണ് പുതിയ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാരുമോ? അത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല വിഷയത്തില്‍ ചില കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണ്. ആദ്യം വിധിയെ അനുകൂലിച്ചവര്‍ വരെ പിന്നീട് സമരവുമായി ഇറങ്ങി. ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ യാഥാസ്ഥിതിക നിലപാട് വര്‍ധിച്ചുവരികയാണ്. അതിനെതിരെ ശക്തമായ നീക്കമുണ്ടാകണം. സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാന്‍ പറ്റാത്തവരാണ് സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. സുപ്രീംകോടതിയുടെ മേക്കിട്ട് കയറാന്‍ പറ്റാത്തതുകൊണ്ട് സര്‍ക്കാരിനെതിരെ തിരിയുകയാണ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
കേരളത്തില്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടി സിപിഎമ്മാണ്. അതില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവര്‍ക്കെതിരെ സര്‍ക്കാര്‍ സമരം പ്രഖ്യാപിക്കുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു. ഒരു വിശ്വാസം മാത്രമേ പാടുള്ളൂ എന്ന നയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications