
'സില്‍വര്‍ലൈനിന് കേന്ദ്ര അനുമതി നിര്‍ബന്ധം', ബിജെപി ഇവിടെ സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ മടിക്കും:പിണറായി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട് എന്നും അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്ന് കാട്ടാനാകണം എന്നും അദ്ദേഹം പറഞ്ഞു. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ഇവിടെ സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാനത്തെ പ്രതിപക്ഷത്തിന് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഭയക്കുന്നവരാണ്. പ്രതിപക്ഷത്തിന്റേത് സങ്കുചിത നിലപാടാണ് എന്നും സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട് എന്നും ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനജീവിതം നവീകരിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം സമഗ്രമായി വികസിക്കുന്നതിനുള്ള ശ്രമങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. അത് മനസിലാക്കിയാണ് ജനം തുടര്‍ഭരണം നല്‍കിയത് എന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യാവസായിക, കാര്‍ഷിക, പശ്ചാത്തല വികസന മേഖലകളിലെല്ലാം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് കേരളം മുന്നേറുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ ഡി എഫ് ഏറ്റെടുത്ത വിധം വികസനം നടക്കരുത് എന്നാണ് യു ഡി എഫും ബി ജെ പിയും ആഗ്രഹിക്കുന്നത്.
ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം
നാടിന്റെ വികസനത്തിന് പല കാര്യങ്ങളിലും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ് എന്നും സഹകരണമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തമ്മില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയും വിദ്യാഭ്യാസമേഖലയും ഉയര്‍ന്ന തലങ്ങളിലേക്ക് വളരണം. ടൂറിസവും ഐ ടി മേഖലയും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.