കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. ചെയര്‍മാന്‍മാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മുഴുവന്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയതിലൂടെ ആദ്യദിനം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് സഭാ സമ്മേളനം. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ എം എല്‍ എ, സി കെ ആശ് എം എല്‍ എ, കെ കെ രമ എം എല്‍ എ എന്നിവരാണ് പാനലിലുള്ളത്.

പാനലിലെ മൂന്ന് പേരും സ്ത്രീകളാണ് എന്നതിനോടൊപ്പം തന്നെ കെ കെ രമയുടെ അംഗത്വമാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. വടകര എം എല്‍ എയും ആര്‍ എം പി ഐ നേതാവുമായ കെ കെ രമ ശക്തയായ സി പി ഐ എം വിമര്‍ശകയാണ്. അതിലുപരിയായി ആര്‍ എം പി ഐ സ്ഥാപക നേതാവും തന്റെ ഭര്‍ത്താവുമായ ടി പി ചന്ദ്രശേഖരന്റെ മരണത്തില്‍ സി പി ഐ എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആളുമാണ്.

1

ഈ പശ്ചാത്തലത്തില്‍ വടകരയിലെ കെ കെ രമയുടെ വിജയവും നിയമസഭാ പ്രവേശനവും പോലും ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് പിന്നാലെ ആണ് കെ കെ രമയെ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് എ എന്‍ ഷംസീറിനെ പോലെ ആര്‍ എം പി ഐയെ തുടക്ക കാലം തൊട്ടെ നിശിതമായി വിമര്‍ശിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിച്ചത് എന്നതും.

എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍

2

വെറുമൊരു പദവി അല്ല ചെയര്‍മാന്‍ സ്ഥാനം എന്നത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലപാനല്‍ അംഗങ്ങള്‍ക്കാണ്. ഈ സാഹചര്യത്തില്‍ കെ കെ രമയുടെ അംഗത്വം ഏറെ സവിശേഷമാണ്. ഇനി കെ കെ രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കേണ്ടി വരുമ്പോള്‍ സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

3

ഇത്തരത്തില്‍ ഒരു സാഹചര്യം പതിനഞ്ചാം നിയമസഭയില്‍ ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചെയര്‍മാന്‍ പാനല്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒരംഗത്തെ നാമനിര്‍ദേശം ചെയ്യാം എന്നാണ് ചട്ടം അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഉമ തോമസ് എന്ന സ്വന്തം എം എല്‍ എ ഉണ്ടായിരുന്നു എങ്കിലും യു ഡി എഫില്‍ പോലും ഇഇല്ലാത്ത കെ കെ രമയെ പ്രതിപക്ഷം നിര്‍ദേശിച്ചതും ശ്രദ്ധേയമായി.

വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി.. സുപ്രധാന തീരുമാനവുമായി കാനഡ, ഇന്ത്യക്കാര്‍ക്ക് കോളടിച്ചുവിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി.. സുപ്രധാന തീരുമാനവുമായി കാനഡ, ഇന്ത്യക്കാര്‍ക്ക് കോളടിച്ചു

4

സാധാരണ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗത്തെ മാത്രമാണ് ഉള്‍പ്പെടുത്തി വന്നിരുന്നത്. എന്നാല്‍ ഒരു സമ്മേളനത്തില്‍ തന്നെ പാനലിലെ മൂന്ന് അംഗങ്ങളും വനിതകളായത് കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ ഈ സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ ആണ് പാനലില്‍ വന്നത്. ഇതില്‍ കേവലം 32 വനിതകള്‍ മാത്രമാണ് പാനലില്‍ ഉള്‍പ്പെട്ടത്.

5

സ്പീക്കര്‍ ആയി ചുമതല ഏറ്റെടുത്ത എ എന്‍ ഷംസീറിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെയാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്നതും ശ്രദ്ധേയമായി. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി ആയതോടെ ആണ് മന്ത്രിസഭയിലും നിയമസഭയിലും പാര്‍ട്ടിയിലും മാറ്റം വന്നത്. ഗോവിന്ദന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ നേരത്തെ സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായി. ഇതോടെ ആണ് തലശ്ശേരി എം എല്‍ എയായിരുന്ന എ എന്‍ ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്.

English summary
Pinarayi Vijayan should call KK Rama as sir when she is in chair, when will it happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X