കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിനെ വിമര്‍ശിക്കേണ്ടെന്ന് വെള്ളാപ്പള്ളിയോട് പിണറായി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ മുതിര്‍ന്ന നേതാക്കളെ ആക്ഷേപിക്കുന്നത് നിര്‍ത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തന്റെ ഫേസ്ബുക്കിലാണ് വിഎസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള അവഹേളനത്തിനെതിരെ പിണറായി ശബ്ദമുയര്‍ത്തിയത്.

ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി പറഞ്ഞു. ആര്‍ എസ് എസ് ബന്ധമാണ് വെള്ളാപ്പള്ളിയുടെ അഹംഭാവം. അത് എത്രമാത്രം ഹീനമായ തലത്തില്‍ വെള്ളാപ്പള്ളിയെ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നതെന്ന് പിണറായി പറയുന്നു.

pinarayi-vijayan

ആര്‍ എസ് എസ് രാഷ്ട്രീയം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. 'മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.'എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

വിഎസ് അച്യുതാനന്ദന്‍, വിഎം സുധീരന്‍ എന്നിവരെ ലാക്കാക്കി അടുത്തടുത്ത ദിവസങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനിടെ വെള്ളാപ്പള്ളി തന്നെ ശിഖണ്ടി എന്നു വിളിച്ചത് വിവരക്കേടു കാരണമാണെന്ന് വിഎസ്സും മറുപടി നല്‍കിയിരുന്നു.

English summary
Pinarayi Vijayan slams Vellappally on his facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X