ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി..പോലീസ് സദാചാരം പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി

  • By: Nihara
Subscribe to Oneindia Malayalam

പത്തനംതിട്ട : കേരളത്തിലെ ജനങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങള്‍ ശക്തമായി തടയും. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടായപ്പോള്‍ കക്ഷി രാഷ്ട്രീയഭേദമന്യേ നടപടി എടുത്തതിനാലാണ് കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞത്. അടൂരില്‍ നടന്ന കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചതിനാലാണ് കുറ്റവാളികളെ പെട്ടെന്നു തന്നെ പിടികൂടാന്‍ കഴിഞ്ഞത്. ക്രമസമാധാനം തകര്‍ക്കുന്ന നിലയില്‍ ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമനത്രി വ്യക്തമാക്കി.

കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി

കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി

ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കതെിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. പണവും സ്വാധീനവും ഉള്ള ആള്‍ക്ക് രക്ഷപ്പെടാമെന്ന സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സദാചാരം പഠിപ്പിക്കണ്ട

സദാചാരം പഠിപ്പിക്കണ്ട

പോലീസ് നിക്ഷിപ്തമായ ജോലികളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ജനങ്ങളെ സദാചാരം പഠിപ്പിക്കാന്‍ പോലീസ് തയ്യാറാകേണ്ടതില്ല. സത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് ഏര്‍പ്പെടുത്തും

ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് ഏര്‍പ്പെടുത്തും

കേരളത്തില എല്ലാ ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം കൊണ്ടു വരുമെന്നും പോലീസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന സംഭവം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനം നിലനിര്‍ത്തണം

സമാധാനം നിലനിര്‍ത്തണം

കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല

അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല

സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതതിരെ കര്‍ശന നിലപാട് സ്വീകരിക്കും. അഴിമതി നടത്തുന്നവരെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Pinarayi Vijayan's talk about duty of police.
Please Wait while comments are loading...