മതന്യൂനപക്ഷമായതുകൊണ്ട്‌ ആരും പീഡിപ്പിക്കപ്പെടില്ല; യുഎപിഎ തെറ്റായരീതിയിലാണെങ്കില്‍ തിരുത്തും

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മതന്യൂനപക്ഷമായതുതകൊണ്ട് ആരും പീഡിപ്പിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ക്കെങ്കിലും എതിരെ യു എ പി എ തെറ്റായ രീതിയില്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് സമയബന്ധിതമായി പരിശോധിക്കാന്‍ ഡി ജി പി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം തീവ്രവാദ നിക്കങ്ങളോട് ജാഗ്രത കാണിക്കണം. വിട്ടുവീഴ്ച കാണിച്ചാല്‍ അത് നാടിനെ അപകടത്തിലാക്കും. തീവ്രവാദപ്രവര്‍ത്തനങ്ങളെ അത്തരത്തില്‍ കണ്ട് എതിര്‍്കകാന്‍ മുസ്ലീം ലീഗ് അടക്കം ന്യൂനപക്ഷ നേഖലയിലെ എല്ലാ മതനിരപേക്ഷ സംഘടനകളും തയ്യാറാകണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

വേട്ടയാടല്‍

വേട്ടയാടല്‍

മുസ്ലീം വിഭാഗത്തെ വേട്ടയാടുന്നുവെന്ന മട്ടിലുള്ള പ്രചരണം ആടിനെ പട്ടിയാക്കലാണെന്നും അദ്ദേഹം പറഞ്ഞു.

അഭ്യന്തര സെക്രട്ടറി

അഭ്യന്തര സെക്രട്ടറി

ഒരു സ്‌കൂളിലെ മതപഠന ക്ലാസുകള്‍ സംബന്ധിച്ച് പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് ഒരു വിഭാഗം ആളുകള്‍ പരാതി ഉന്നയിച്ചിരുന്നു. അതുസംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

ഗുണ്ടാ നിയമം രാഷ്ട്രീയക്കാര്‍ക്കെതിരെ വ്യാപകമായി യു ഡി എഫ് സര്‍ക്കാര്‍ പ്രയോഗിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെ ഗുണ്ടാനിയമം വേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്.

ആര്‍എസ്എസ്

ആര്‍എസ്എസ്

എങ്ങനെ നിശബ്ദമായി ആളെക്കൊല്ലാമെന്ന പരിശീലനം ആണ് അവര്‍ നടത്തുന്നത്. അത് സാംസ്‌കാരിക പ്രവര്‍ത്തനമായി അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

 കള്ളപ്പണം

കള്ളപ്പണം

കേരളത്തെ പാപ്പരാക്കാനുള്ള ദുഷ്ട നീക്കത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

 യുഎപിഎ

യുഎപിഎ

മതന്യൂനപക്ഷ സ്ഥാപനങ്ങളെ തീവ്രവാദ കേന്ദ്രങ്ങളാക്കുന്നുവെന്നും സ്ഥാപന മേധാവികള്‍ക്ക് എതിരെ പോലീസ് യുഎപിഎ ചുമത്തുന്നുവെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

English summary
Pinarayi Vijayan's statement about UAPA
Please Wait while comments are loading...