'ഞങ്ങളെ നിയന്ത്രിക്കാന്‍ ഏമാന്‍മാരുണ്ട് നീയാരെടി ചോദിക്കാന്‍'; ബുധനാഴ്ച പിങ്ക് പോലീസുകാര്‍ അഴിഞ്ഞാടി
കോട്ടയം: സ്വകാര്യ ബസ് കാത്ത് നിന്ന പെണ്‍കുട്ടികള്‍ അടങ്ങുന്ന വിദ്യാര്‍ഥി സംഘത്തോട് മഫ്തിയിലെത്തിയ വനിത പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ബുധനാഴ്ച കോട്ടയം നാഗമ്പടം ബസ്റ്റാന്റിലായിരുന്നു സംഭവം. വനിത പോലീസുകാര്‍ കുട്ടികളെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ വിദ്യാര്‍ത്ഥികളായ ആറ് പെണ്‍കുട്ടികളടങ്ങുന്ന എട്ടംഗ സംഘം കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനാണ് ബസ്റ്റാന്റില്‍ എത്തിയത്. തുടര്‍ന്ന് കുട്ടികളുടെ സമീപതെത്തിയ രണ്ട് വനിതകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

വനിത പോലീസ്
അനാവശ്യ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുെ യുവതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് തങ്ങള്‍ വനിത പോലീസുകാരാണെന്നും പിങ്ക് പോലീസ് പട്രോളിങ്ങിന്റെ ഭാഗമായാണ് എത്തിയതെന്നും അറിയിച്ചത്.

ഐഡന്റിറ്റി കാര്‍ഡ്
അനാവശ്യമായി തങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസുകാര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറയുകയായിരുന്നു.

പോലീസ് സ്‌റ്റേഷന്‍
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കൈവിടിച്ച് വലിക്കുകയും സ്‌റ്റേഷനിലേക്ക് വരാന്‍ രണ്ട് പേരോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ രണ്ട് പേരായി സ്റ്റേഷനില്‍ വരില്ലെന്നും എല്ലാവരും മരുമിച്ചേ വരൂ എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തങ്ങള്‍ക്ക് തന്നെ
തര്‍ക്കത്തിനിടെ തങ്ങള്‍ പരാതി നല്‍കുമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളോട്, പരാതി തങ്ങള്‍ക്ക് തന്നെയാണ് തരേണ്ടതെന്നാണ് വനിത ഏമാന്‍മാരുടെ മറുപടി.

പോലീസിനെതിരെ
മര്യാദയോടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ വനിത പോലീസ് സംഘം തിരിയുകയായിരുനെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി.

എസ്‌ഐ
തെറ്റിധാരണയെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്നു എസ്‌ഐ വിശദീകരിച്ചതോടെ തങ്ങളെ അപമാനിച്ച വനിതാ പൊലീസുകാര്‍ മാപ്പ് പറയണമെന്നു വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. ഇതിനിടെ പ്രശ്‌നത്തിനു തുടക്കമിട്ട രണ്ടു വനിതാ പൊലീസുകാരും സ്ഥലത്തു നിന്നു മുങ്ങിയിരുന്നു.

വാക്കേറ്റം
ഇതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈയ്യില്‍നിന്നും പോലീസ് ഫോണ്‍ പിടിച്ചുവാങ്ങിയതു വാക്കേറ്റത്തിനും കാരണമായി. രംഗം വഷളാകുന്നുവെന്നു മനസിലാക്കിയ പോലീസ് സുഹൃത്ത്‌സംഘത്തെ അനുനയിപ്പിച്ച് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications