'അതൊരു സന്ദർശനം മാത്രം, രാഷ്ട്രീയ മാനം നൽകേണ്ട'; യുഡിഎഫ് വേദിയിലെത്തിയതിന് പിജെ ജോസഫിന്റെ വിശദീകരണം
തൊടുപുഴ: മുന്നണി ബന്ധം ഉപേക്ഷിച്ചിട്ടും യുഡിഎപിന്റെ സമരവേദിയിൽ കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് എത്തിയത് വൻ വിവാദമായിരുന്നു. എന്നാൽ അതൊരു സന്ദർശനം മാത്രമാണെന്നും അതിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല എന്ന വിശദീകരണവുമായി പിജെ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ യുഡിഎഫ് നയിക്കുന്ന രാപ്പകല്‍ സമരത്തിന്റെ തൊടുപുഴയിലെ വേദിയിലെത്തിയതിനാണ് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നാണ് പിജെ ജോസഫിന്റെ വിശദീകരണം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും ക്യാമ്പിലെടുത്ത തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. പലപ്പോഴും നിയമസഭയിലും ഇരുവിഭാഗങ്ങളും ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും സന്ദര്‍ശനത്തെ ന്യായീകരിച്ച് പിജെ ജോസഫ് പറഞ്ഞു. മുന്നണി വിട്ടശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസ് എം നേതാക്കളിലൊരാള്‍ യുഡിഎഫ് വേദിയിലെത്തുന്നത്.

കേരള കോണ്‍ഗ്രസ് എം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ തന്നെയാണ് രാപകല്‍ സമരത്തിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി പിജെ ജോസഫ് എത്തിയത്. പിജെ ജോസപിന്റെ യുഡിഎഫ് വേദിയിലെ സന്ദർശനത്തെ കുറിച്ച് പാർട്ടി നേതാവ് കെഎം മാണി ഒന്നും പ്രതികരിച്ചില്ലെങ്കിലും മകൻ ജോസ് കെ മാണി പിജെ ജോസഫിനെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications