കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!

Google Oneindia Malayalam News

കോട്ടയം: ജോസ് ടോം പുലിക്കുന്നേലിന് 'രണ്ടില' ചിഹ്നം വിട്ടു നൽകില്ലെന്ന നിലപാട് ആർത്തിച്ച് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെ പ്രചരണത്തിനായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത ആളാണ് ജോസ് ടോം എന്നും അദ്ദേഹം വ്യക്തമാക്കി.

ജോസിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോസഫ് നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോമിൻ. പാലായിൽ രണ്ടില ചിഹ്നം വേണമെന്ന് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

PJ Joseph

യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായല്ല സ്വതന്ത്രനായി ജോസ് ടോം മത്സരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പിജെ ജോസഫ് വ്യക്തമാ്കുന്നത്. തന്നോട് പാർട്ടി ചിഹ്നം ജോസ് ടോം ആവശ്യപ്പെട്ടിട്ടില്ല. ജോസ് കെ മാണിയാണ് പാർട്ടി ചെയർമാൻ എന്നാൽ ജോസ് ടോമിന്റെ വാദം. പിന്നെങ്ങിനെയാണ് തന്നോട് പാർട്ടി ചിഹ്നം ആവശ്യപ്പെടുകയെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

English summary
PJ Joseph refuses to sign Jose Tom's nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X