മാണിയെ തിരികെ കൊണ്ടു വരണമെന്ന് പിജെ കുര്യന്‍!! അതിന് മുന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം:കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധാരണകള്‍ തെറ്റിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ അധികാരം പിടിച്ച കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നിലപാട് ശക്തമാക്കുമ്പോള്‍ മയപ്പെടുത്താന്‍ ശ്രമവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭ ചെയര്‍മാനുമായ പിജെ കുര്യന്‍ രംഗത്ത്. മാണിയെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നാണ് കുര്യന്‍ പറയുന്നത്.

ഇതിനായി കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മാണിയുമായുള്ള ബന്ധം ശിഥിലമാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണി വിഭാഗത്തിനെതിരായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് രഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നതിന് മുമ്പായിരുന്നു കുര്യന്റെ പ്രതികരണം.

pj kurian

കേരള കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിപിഎമ്മില്‍ ചേര്‍ന്ന മാണി കോണ്‍ഗ്രസിലേകക് തിരിച്ചു വരണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം വ്യക്തിപരമാണെന്ന് കുര്യന്‍ വ്യക്തമാക്കി.

English summary
pj kurien says congress should ensures mani's comeback to udf.
Please Wait while comments are loading...