'ട്രോളി ചിരിച്ചു തള്ളാൻ മാത്രം പോന്ന ഒരു നിഷ്കളങ്ക പ്രകടനമല്ല ജോസഫൈൻറേത്', തുറന്നടിച്ച് പികെ ഫിറോസ്
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് ലൈവായി പരാതി അവതരിപ്പിക്കാന്‍ അവസരം നല്‍കിക്കൊണ്ടുളള പരിപാടി വിവാദമായതിന് പിന്നാലെ ആണിത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് എംസി ജോസഫൈന്‍ മോശമായി പെരുമാറിയതാണ് വിമര്‍ശനങ്ങള്‍ ഉയരാനുളള കാരണം.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് എംസി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തി. പികെ ഫിറോസിന്റെ പ്രതികരണം: '' ട്രോളി ചിരിച്ചു തള്ളാൻ മാത്രം പോന്ന ഒരു നിഷ്കളങ്ക പ്രകടനമല്ല ജോസഫൈൻറേത്. "ഞാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരിക്കാം പക്ഷേ ഞാൻ പാർട്ടിയിലൂടെയാണ് വളർന്നത്. ഞങ്ങളുടെ പാർട്ടി കോടതികൂടിയാണ്, പോലീസ് സ്റ്റേഷനുമാണ്." "പാർട്ടിക്കു വേണ്ടിയാണ് ഞാൻ എൻറെ ജീവിതം 'നഷ്ട'പ്പെടുത്തിയത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ എനിക്കു നേരെയാണ് ഒരു അക്രമം ഉണ്ടാകുന്നതെങ്കിലും ശരി, ഞാൻ ആദ്യം എൻറെ പാർട്ടിയെയാണ് സമീപിക്കുക."

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
പാർട്ടി അംഗമായ ഒരു സ്ത്രീ നൽകിയ പീഢന പരാതിയുമായി ബന്ധപ്പെട്ട് ജോസഫൈൻ നടത്തിയ പരാമർശങ്ങളാണിത്. മറ്റൊരിക്കൽ, 83 വയസ്സുള്ള പത്തനംതിട്ടക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ തൻറെ അയൽവാസി മർദ്ദിച്ചതിനെ തുടർന്ന് പോലീസിന് നൽകിയ പരാതിയിൽ ഒരു പുരോഗതിയും ഇല്ലാത്ത കാരണത്താൽ വനിതാ കമ്മീഷനെ സമീപിച്ചു. എന്നാൽ ദൂരെ ഒരിടത്തേക്ക് ഹിയറിംഗിന് വിളിച്ചപ്പോൾ അടുത്തുള്ള സ്ഥലം ആവശ്യപ്പെട്ട സമയത്ത് വനിതാ കമ്മീഷൻ അധ്യക്ഷ അവരോട് യാതൊരു മര്യാദയും കൂടാതെ സംസാരിക്കുകയും ചെയ്തു.
വനിതാ കമ്മീഷൻ പോലെ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഒരു ഭരണഘടന സ്ഥാപനത്തിൻറെ തലപ്പത്തിരിക്കുന്ന ഒരാൾ പലപ്പോഴായി നടത്തിയ പ്രസ്താവനകളും സമീപനവുമാണ് മുകളിലുള്ളത്. ഇന്നലെ മനോരമ "എന്തിന് സഹിക്കണം" എന്ന തലക്കെട്ടോടെ നടത്തിയ ഫോൺ-ഇൻ പരിപാടിയിൽ പങ്കെടുത്തത് വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്നു. ആ തലക്കെട്ട് എന്തുകൊണ്ടും ഉചിതമാണെന്ന് പരിപാടി കണ്ട പ്രേക്ഷകർക്ക് പിന്നീട് മനസ്സിലായി.
താൻ നേരിടുന്ന ഗാർഹിക പീഢനം വെളിപ്പെടുത്തി പരാതി നൽകാൻ വിളിച്ച സ്ത്രീയോട് ഒരു ക്ഷമയും കൂടാതെ സംസാരിക്കുകയും ഒടുക്കം, "എന്നാ പിന്നെ അനുഭവിച്ചോ ട്ടാ.." എന്ന കുത്തുവാക്കോടെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. "സിപിഎമ്മിലൂടെയാണ് ഞാൻ വളർന്നു വന്നത്. ഈ പാർട്ടിക്ക് വേണ്ടിയാണ് ഞാനെൻറെ ജീവിതം നഷ്ടപ്പെടുത്തിയത്."
നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്












Click it and Unblock the Notifications