പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ സാജന്‍ പാറയില്‍ ആണ് ആത്മഹത്യ ചെയ്തത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആരോപണങ്ങളും ശക്തമാണ്.
രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത
സംഭവത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പികെ ഫിറോസ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്‍റെ വിമര്‍ശനം.

ആത്മഹത്യ
നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കെട്ടിടം പൊളിക്കണമെന്ന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. സാജന്‍റെ പരാതിയില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെടുകയും പിന്നീട് നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി പരിശോധന നടത്തി അപാകതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
എന്നാല്‍ തുടര്‍ന്നും വിവിധ കാരണങ്ങള്‍ പറഞ്ഞത് ആന്തൂര്‍ നഗരസഭ സാജനെ വേട്ടയാടുകയായിരുന്നുവെന്നാണ് സാജന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്ത് സംഭവിച്ചാലും ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന് നഗരസഭ അധ്യക്ഷ പികെ ശ്യാമള പറഞ്ഞിരുന്നതായും സാജന്‍റെ ഭാര്യ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ നഗരസഭയ്ക്ക് വീഴ്ച പറ്റിയോന്ന കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പികെ ഫിറോസ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ആന്തൂരില്‍ കണ്ടത്
ബംഗാളിലും ത്രിപുരയിലുമൊക്കെ കമ്യൂണിസ്റ്റ് പാർട്ടി തകർന്ന് പോയതിന് കാരണം കണ്ടെത്താൻ അധികം തലപുകക്കേണ്ടതില്ല. പാർട്ടിക്ക് മേധാവിത്വം കിട്ടിയാൽ അവിടുത്തെ സാധാരണക്കാരനോട് അവർ എങ്ങിനെയാണ് പെരുമാറിയിട്ടുണ്ടാവുക എന്നതിന്റെ ചെറിയ ഉദാഹരണമാണ് ആന്തൂരിൽ കണ്ടത്.

സമ്പൂര്‍ണ പാര്‍ട്ടി ഗ്രാമം
ആന്തൂരിൽ പ്രതിപക്ഷമേ ഇല്ല. എന്ന് പറഞ്ഞാൽ സമ്പൂർണ്ണ പാർട്ടി ഗ്രാമം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് നഗരസഭാ അധ്യക്ഷ. അവിടെയാണ് ഒരു മനുഷ്യന് ഈ ഗതി വന്നത്. നേരത്തെ കൊല്ലത്തുള്ള പ്രവാസിയായ സുഗതനും കമ്യൂണിസ്റ്റുകാർ തന്റെ കടക്ക് ലൈസൻസ് കിട്ടുന്നതിന് തടസ്സം നിൽക്കുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തതിനാൽ ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യയിലേക്ക് തള്ളി വിടുന്നു
നടുറോഡിൽ വെട്ടിനുറുക്കുന്ന രാഷ്ട്രീയ കൊലപാതകം മാത്രമല്ല കമ്യൂണിസ്റ്റുകാർ നടത്തുന്നത്. പാർട്ടി രാജിൽ സാധാരണ പൗരനെ മാനസികമായി പീഢിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുന്നതും കൊലപാതകം തന്നെയാണ്.

കഴുകിക്കളയുക
ഒന്നു ചോദിച്ചോട്ടെ...നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക? " നിങ്ങളൊക്ക മുടിഞ്ഞു പോവട്ടെ" എന്ന ആ അമ്മയുടെ വാക്കുകൾ അറം പറ്റാതിരിക്കാൻ എന്ത് പ്രതിവിധിയാണ് നിങ്ങളുടെ മുന്നിലുള്ളത്?
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് സഖ്യത്തിലെ 'വേദനകള്‍' വെളിപ്പെടുത്തി കുമാരസ്വാമി, പ്രതീക്ഷയോടെ ബിജെപി
ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു! എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് നടൻ