ആർഎസ്എസിനെ നേരിടാൻ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി; ശാഖയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി!‌

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കായികക്ഷമത കൈവരിക്കാൻ പാർട്ടി സഖാക്കളെ കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ് ശാഖകളിലേക്ക് പറഞ്ഞുവിട്ടാൽ മതിയെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ആര്‍എസ്എസ് ഭീഷണിനേരിടാന്‍ കായിക ക്ഷമത കൈവരിക്കണമെന്ന് കോടിയേരി കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പ്രസംഗിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ്സിനെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചിരുന്നത്. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആർഎസ്എസ് ശാഖകളാണെന്നും കോടിയേരി തിരുവല്ലയിൽ പറഞ്ഞിരുന്നു. ആർഎസ്എസ്സിനെ നേരിടാൻ സിപിഎം പ്രവർത്തകർ തയാറെടുക്കണം. അതിനായി പാർട്ടി പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്നായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്.

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനം

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനം

ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ, പൊലീസ് സ്റ്റേഷൻ ബോംബെറിഞ്ഞ് തകർക്കുന്നത് പതിവായി മാറിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. ഇത് കേരളത്തിൽ അരാജകത്വവും കലാപവും സൃഷ്ടിക്കുന്നതിനാണ്. ഇത്തരം നീക്കം നടത്തുന്നവർക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിക്ക് ബദൽ കോൺഗ്രസ്

ബിജെപിക്ക് ബദൽ കോൺഗ്രസ്

ബിജെപിക്കു ബദലായി കോൺഗ്രസിനെ കാണാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. നയപരമായ യോജിപ്പുള്ള കക്ഷികളുമായി ചേർന്നാണു കൂട്ടുകെട്ടു വേണ്ടത്. അതിനു കോൺഗ്രസ് പറ്റില്ലെന്നും വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം പറഞ്ഞിരുന്നു.

കോടിയേരിയുടെ വീട്ടിൽ‌ ശത്രു സംഹാര പൂജ

കോടിയേരിയുടെ വീട്ടിൽ‌ ശത്രു സംഹാര പൂജ


അതേസമയം സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവുമായി ബിജെപി മുഖപത്രം ജന്മഭൂമി രംഗത്ത് വന്നിരുന്നു. ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചര്‍ച്ചയായിട്ടുണ്ടെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കോടിയേരി പങ്കെടുത്തെന്ന് സൂചന

കോടിയേരി പങ്കെടുത്തെന്ന് സൂചന

സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PK Krishna Das slams Kodiyeri Balakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്