ചന്ദ്രിക കേസിൽ ഇഡി വിളിപ്പിച്ചത് 'സാക്ഷിയായി': പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ നൽകി മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാവിലെ 11 മണിക്ക് എത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അസൗകര്യം മൂലം അദ്ദേഹം വൈകിട്ട് നാല് മണിയോടെയാണ് എത്തിയത്. തന്നെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ വിളിപ്പിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണ്. ഇഡി ആവശ്യപ്പെട്ട സാക്ഷിമൊഴികൾ നൽകാനാണ് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ആവശ്യമായ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പി കെ കുഞ്ഞാലിക്കുട്ടിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. സെപ്റ്റംബർ രണ്ടിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി വിളിപ്പിച്ചുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് പിന്നീട് ഇ മെയിൽ മുഖേന അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെ ഹാജരാകാനായിരുന്നു ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹം ഇ ഡി ഓഫീസിൽ എത്തിയതാകട്ടെ വൈകിട്ട് നാലുമണിയോടെയും. തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അത് തെളിയിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനല്ല ഇഡി വിളിപ്പിച്ചത്. തൻ്റെ പക്കലുള്ള ആവശ്യമായ സാക്ഷിമൊഴികൾ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. അത് അവർക്ക് ഇന്ന് നൽകുന്നുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ഡി അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, 'ഹരിത' വിഷയത്തിൽ പ്രതികരിച്ച പി കെ കുഞ്ഞാലിക്കുട്ടി വിഷയം മുസ്ലിം ലീഗ് വീണ്ടും ചർച്ച ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. നേതാക്കളുമായി ആശയവിനിമയം നടത്തിവരുന്നു. മുസ്‌ലിം ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗ്തഭരാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം കാര്യങ്ങള്‍ വക്രീകരിക്കപ്പെടുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണം. ചര്‍ച്ചയ്ക്ക് ഒരുഭാഗത്തും തടസമുണ്ടെന്ന് കരുതുന്നില്ല. നിലവിലെ സ്ഥിതിക്ക് അയവുണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻ്റ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പൊളിച്ചു പണിയാനാണെന്ന വകയിൽ 10 ലക്ഷം രൂപ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നുമാണ് കേസ്. നോട്ട് നിരോധന കാലത്ത് തുക നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കളമശ്ശേരി സ്വദേശി ഗിരീഷ് പരാതിനൽകിയിരുന്നു.

തുടർന്ന് എൻഫോഴ്സ്മെൻ്റിനോട് കേസെടുത്ത് അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. പരാതിക്കാരനായ കളമശ്ശേരി സ്വദേശിയെയും കേസിലുൾപ്പെട്ട ആരോപണവിധേയനായ വി കെ ഇബ്രാഹിംകുഞ്ഞിനെയും നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ പലതവണ വിളിപ്പിച്ചിരുന്നു. മാനേജർ കണക്കുകൾ സമർപ്പിക്കുകയും അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക പിഎഫ്ഒയിൽ അടക്കാനാണെന്നും എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications