കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കില്ല?; പുതിയ നീക്കവുമായി മുസ്ലീം ലീഗ്.. ആലോചനകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു മുസ്ലീം ലീഗ്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് രാഷ്ട്രീയത്തിൽ തന്നെ നിർണായകമയ പങ്ക് മുസ്ലീം ലീഗിന് ലഭിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

എന്നാൽ തിരുമാനത്തിനെതിരെ പാർട്ടി അണികളിൽ നിന്നും യൂത്ത് ലീഗിൽ നിന്നും ഉൾപ്പെടെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് നേതൃത്വം.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

രാജിവെച്ച് മടങ്ങാൻ

രാജിവെച്ച് മടങ്ങാൻ

വേങ്ങര എംഎൽഎ സ്ഥാനം രാജിവെച്ചായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ 2019 ൽ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും മത്സരിച്ച് വിജയിച്ചത്.എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തകർച്ചയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തേക്ക് മടങ്ങിയാലുണ്ടാകുന്ന അനുകൂല ഘടകങ്ങളും കണക്ക്കൂട്ടിയായിരുന്നു എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ മുസ്ലീം ലീഗ് നേതൃത്വം തുടങ്ങിയത്.

വിമർശനം കടുത്തു

വിമർശനം കടുത്തു


പഴയ മണ്ഡലമായ വേങ്ങരയിലോ മലപ്പുറത്തോ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനായിരുന്നു ലീഗീന്റെ തിരുമാനം.എന്നാൽ കടുത്ത എതിർപ്പായിരുന്നു നീക്കത്തെതിരെ പാർട്ടിയിൽ നിന്നും ഉയർന്നത്. കെഎം ഷാജി യായിരുന്നു കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആദ്യം പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

 മുസ്ലീം ലീഗ് വെട്ടിലായി

മുസ്ലീം ലീഗ് വെട്ടിലായി

തീരുമാനം പുനഃപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങള്‍ കുടുംബാംഗം കൂടിരംഗത്തുവന്നതോടെ മുസ്ലീം ലീഗ് നേതൃത്വം വെട്ടിലായി. പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി തങ്ങളായിരുന്നു അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചത്. അണികളുടെ ചോദ്യങ്ങൾക്ക് മുൻപിൽ നേതൃത്വം പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

എംപി സ്ഥാനത്ത് തുടരട്ടേ

എംപി സ്ഥാനത്ത് തുടരട്ടേ

ഇടതുമുന്നണിയും ബിജെപിയും തിരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടി തിരികെയെത്തുന്നത് യുഡിഎഫിന് ബലം പകരുമെന്ന നിലപാടായിരുന്നു കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ പാർട്ടിയിലും അണികൾക്കിടയിലും എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്ത് തുടരട്ടേയെന്ന ആലോചനയിലാണ് ഇപ്പോൾ നേതൃത്വം.

തെറ്റായ പ്രതിച്ഛായ

തെറ്റായ പ്രതിച്ഛായ

തിടുക്കപ്പെട്ട് രാജിവെച്ച് തിരികെ സംസ്ഥാനത്ത് മത്സരിക്കേണ്ട സാഹചര്യം അണികളെ ബോധ്യപ്പെടുത്താനാകില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ലീഗ് മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ. കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കുന്നത് തിരഞ്ഞെടുപ്പിൽ തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിലെ തമ്മിലടി

കോൺഗ്രസിലെ തമ്മിലടി

മാത്രമല്ല കോൺഗ്രസിലെ തമ്മിലടിയിൽ ഭരണം ലഭിക്കുമോയെന്ന കാര്യത്തിൽ നിലവിൽ ലീഗിനും ആശങ്കയുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം കോൺഗ്രസിനുള്ളിലെ തർക്കങ്ങളാണെന്ന് മുസ്ലീം ലീഗ് നേരത്തേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് പരാതിപ്പെട്ടിരുന്നു.

വാളെടുത്ത് യൂത്ത് കോണ്‍ഗ്രസും

വാളെടുത്ത് യൂത്ത് കോണ്‍ഗ്രസും

ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. ഇന്ന് യൂത്ത് കോൺഗ്രസും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

 ഭാഗ്യപരീക്ഷണം വേണോ

ഭാഗ്യപരീക്ഷണം വേണോ

സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെ യൂത്ത് കോൺഗ്രസ് പ്രമേയവും പാസാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസിൽ തന്നെ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴൊരു ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് ലീഗിലെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

വിജയിക്കുകയാണെങ്കിൽ

വിജയിക്കുകയാണെങ്കിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നതിനാൽ പഴുതടച്ചുള്ള നീക്കങ്ങളായിരിക്കണം നടത്തേണ്ടതെന്ന നിർദ്ദേശവും ലീഗ് നേതാക്കൾ നൽകുന്നുണ്ട്. ഇനി യുഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചാൽ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്ത്യൻ വിഭാഗത്തിന്റെ എതിർപ്പ്

ക്രിസ്ത്യൻ വിഭാഗത്തിന്റെ എതിർപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യന് വോട്ട് നഷ്ടമായതാണ് മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ യുഡിഎഫിന് കനത്ത തിരിച്ചടിയായത്.യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധവും അധികാരം ലഭിച്ചാൽ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം ലീഗിന് ലഭിക്കുമെന്നുള്ള പ്രചരണങ്ങളും ക്രിസ്ത്യൻ വിഭാഗത്തിന്റെ കടുത്ത എതിർപ്പിന് വഴിവെച്ചിരുന്നു.

നേമത്ത് സുരേഷ് ഗോപിയെത്തിയാലും പൂട്ടും;രണ്ടും കൽപ്പിച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മുംനേമത്ത് സുരേഷ് ഗോപിയെത്തിയാലും പൂട്ടും;രണ്ടും കൽപ്പിച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മും

'ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല; ഇടതുപക്ഷം സ്വന്തമാക്കിയത് മികച്ച വിജയം''ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല; ഇടതുപക്ഷം സ്വന്തമാക്കിയത് മികച്ച വിജയം'

ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തുംഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും

English summary
PK Kunhalikutty won't resign from MP post; Muslim league has another plan in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X