കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ കുഞ്ഞാലിക്കുട്ടി!! കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിക്കരുത്

  • By
Google Oneindia Malayalam News

മലപ്പുറം: പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സിപിഎം മുസ്ലീം വിഭാഗത്തെ അപമാനിച്ചുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 kunjalimv-

വിഷയത്തില്‍ സിപിഎമ്മിന്‍റെ ഉദ്ദേശം നല്ലതല്ല. ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ പ്രസ്താവന. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

<strong>2014 ല്‍ എന്‍ഡിഎ ട്വിസ്റ്റ് പ്രവചിച്ചത് ഒരേ ഒരു സര്‍വ്വേ, ഇത്തവണത്തെ ട്രന്‍റ് നിര്‍ണായകം!!</strong>2014 ല്‍ എന്‍ഡിഎ ട്വിസ്റ്റ് പ്രവചിച്ചത് ഒരേ ഒരു സര്‍വ്വേ, ഇത്തവണത്തെ ട്രന്‍റ് നിര്‍ണായകം!!

ഇങ്ങനെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ തടയണമെന്ന നേരത്തെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച് പികെ ശ്രീമതിയും രംഗത്തെത്തിയിരുന്നു. ജയരാജന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പികെ ശ്രീമതി പറഞ്ഞു. ഇത് മതപരമായ അധിക്ഷേപമല്ലെന്നം കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജയരാജന്‍ പറഞ്ഞതെന്നുമായിരുന്നു ശ്രീമതിയുടെ വിശദീകരണം.

മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാന്‍ മുഖം കാണിക്കാന്‍ തയ്യാറായമതിയെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.

English summary
pk kunjalikutty against cpm and mv jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X