യുഎസിലെ ലീഡര്‍ഷിപ്പ് ക്യാമ്പിന് ഇന്ത്യയില്‍ നിന്നു പികെ നാസിര്‍ ഹുദവി കൈപ്പുറം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പി.കെ നാസിര്‍ ഹുദവി കൈപ്പുറം യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കു യാത്ര തിരിച്ചു. തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസറാണ് പി.കെ നാസിര്‍ ഹുദവി.

കമൽ ഹാസനെ വെറുതെ വിടാൻ ഉദ്ദേശമില്ല; വീണ്ടും ബിജെപി, കമല്‍ ഹാസന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്റെ ശബ്ദം

കാനഡ, ജോര്‍ദാന്‍, ഫിലിപ്പന്‍സ് തുടങ്ങി പതിനന്നോളം രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ക്കായി സംഘടിപ്പിക്കുന്ന ദൈ്വവാര ലീഡര്‍ഷിപ്പ് ക്യാമ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മലപ്പുറം ജില്ലക്കാരനായ പി.കെ നാസിര്‍ ഹുദവി കൈപ്പുറം പങ്കെടുക്കുന്നത്.

pk

ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ലോസ്ആഞ്ചലന്‍സ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന സര്‍വകലാശാലകളും സംഘടനകളും സന്ദര്‍ശിക്കാനും വിവിധ മേഖലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി സംവദിക്കാനും ക്യാമ്പ് അംഗങ്ങള്‍ക്ക് അവസരമുണ്ട്.

English summary
pk nazir to attend the leadership camp by us department of state from india

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്