വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പാഷന്‍ ഫ്രൂട്ട് ജ്യൂസ്

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: വേനല്‍ ചൂടിന് ആശ്വാസമേകാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പാഷന്‍ ഫ്രൂട്ട് ജ്യൂസ്. കേന്ദ്രസര്‍വ്വകലാശാല പെരിയ കാമ്പസിന് സമീപത്താണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ജ്യൂസ് കട പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇത് ആരംഭിച്ചത്.

സൗദിയില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാറും; ഇളവുകളുമായി പ്രമുഖ പണ്ഡിതന്‍!! രാജ്യം മോഡേണാകുന്നു

വേനല്‍ കാലത്ത് നിരവധി പേരാണ് ജ്യൂസ് കഴിക്കാനെത്തുന്നത്. ഉന്മേഷത്തിനും രോഗ പ്രതിരോധത്തിനും പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഉത്തമമെന്നാണ് പറയപ്പെടുന്നത്. മറ്റനേകം ഗുണങ്ങളും പാഷന്‍ ഫ്രൂട്ടിനുണ്ട്. പാഷന്‍ ഫ്രൂട്ടിലെ ഫ്‌ളേവനോയിഡുകള്‍ മനസംഘര്‍ഷത്തെ ലഘൂകരിക്കുന്നവയാണ്. ഇക്കാരണത്താല്‍ നിരവധി രാജ്യങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ പാനീയങ്ങള്‍ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാന്‍ പാഷന്‍ ഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണത്രെ.

passion fruit

ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വൈറ്റമിന്‍ ബിയുടെ അഭാവംമൂലമുണ്ടാകുന്ന വായ്പ്പുണ്ണിനും വില്ലന്‍ചുമക്കും പാഷന്‍ ഫ്രൂട്ടിന്റെ നീര് നല്ലതാണെന്നാണ് പറയപ്പെടുന്നത്. വള്ളി നാരങ്ങ, മുസോളിക്കായ്, മുസോളിങ്ങ, സര്‍ബത്ത് കായ എന്നീ പേരുകളിലും പാഷന്‍ ഫ്രൂട്ട് അറിയപ്പെടുന്നു.

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ പെരിയ ഡിവിഷന് കീഴില്‍ വിശാലമായ പാഷന്‍ ഫ്രൂട്ട് തോട്ടമുണ്ട്. ഉപഭോക്താക്കള്‍ക്ക് കിലോവിന് 100 രൂപ നിരക്കില്‍ തോട്ടത്തിലെത്തി പാഷന്‍ ഫ്രൂട്ട് സ്വന്തമാക്കാം. വള്ളി ചെടിയായി വളര്‍ന്നുപന്തലിച്ച പാഷന്‍ ഫ്രൂട്ട് തോട്ടം കൗതുകമാണ് സമ്മാനിക്കുന്നത്. 20 രൂപക്കാണ് ജ്യൂസ് വില്‍പന നടത്തുന്നത്. പാഷന്‍ ഫ്രൂട്ടിന്റെ സ്‌ക്വാഷും ഇവിടെ വില്‍പനക്കുണ്ട്. സീസണില്‍ കശുമാങ്ങ ജ്യൂസും ഇവിടെ വില്‍പന നടത്തുന്നു.

English summary
Plantation corporation starts passion fruit juice as a refresher in summer hot

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്