കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് അവശിഷ്ടം കുമിഞ്ഞുകൂടി: നഗരസഭ മാലിന്യ സംഭരണ കേന്ദ്രം പകര്‍ച്ച വ്യാധി ഭീഷണിയില്‍

  • By Desk
Google Oneindia Malayalam News

കാക്കനാട്: മഴക്കാലം തുടങ്ങിയതോടെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം പകര്‍ച്ച വ്യാധി ഭീഷണിയില്‍. ടണ്‍കണക്കിന് പ്ലാസ്റ്റിക് ആവശിഷ്ടം നിറഞ്ഞതോടെ നഗരസഭ ഓഫിസിന് സമീപം രൂക്ഷ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. നഗരസഭ ഓഫിസിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം. കേന്ദ്രത്തിന് അകത്തും പുറത്തുമായി മലപോലെ കൂട്ടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം മൂലം വഴി യാത്ര പോലും അസാധ്യമായി. സംഭരണ കേന്ദ്രത്തിന് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടം മഴവെള്ളത്തില്‍ പരിസര പ്രദേശത്ത് നിറഞ്ഞതോടെ ഗുരുതരമായ അരോഗ്യ പ്രശ്നത്തിന് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

നഗരസഭ പ്രദേശത്ത് പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും കുടുംബശ്രീയും കണ്ടിജന്റ്സ് ജീവനക്കാരും മുഖേന ശേഖരിച്ച് കൊണ്ട് വരുന്ന മാലിന്യമാണ് കേന്ദ്രത്തില്‍ ദിവസവും സംഭരിക്കുന്നത്. പ്ലാസ്റ്റിക് നല്ലതും ചീത്തയും തിരിഞ്ഞു സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോകാന്‍ നഗരസഭ കരാര്‍ നല്‍കിയിരിക്കുകയാണ്. ഇതിനായി കോടികള്‍ ചെലവഴിക്കുന്നത് സുതാര്യമല്ലെന്ന് നഗരസഭ കൗണ്‍സിലില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് കയറ്റിക്കൊണ്ട് പോകുന്നതിന് തടസമുണ്ടായി. മാര്‍ച്ചില്‍ കരാറുകാരന് നല്‍കാനുള്ള എട്ടര ലക്ഷം രൂപ കുടിശ്ശിക തല്‍കാലം നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

waste-

കഴിഞ്ഞ ഫെബ്രുവരിയിലാണ് നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചത്. പ്ലാസ്റ്റിക നിരോധിച്ചെങ്കിലും നഗരസഭ മാലിന്യ സംസ്‌കരണത്തിനായി ചെലവഴി ക്കുന്ന തുകയുടെ 80 ശതമാനവും പ്ലാസ്റ്റിക് കയറ്റി അയക്കാനാണ്. നഗരസഭ പ്രദേശത്ത് നിന്ന് കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കയറ്റി അയക്കാന്‍ മാത്രം മാസം ശരാശരി എട്ട് ലക്ഷം വരെയാണ് ചെലവഴിക്കുന്നത്. മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തോതില്‍ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് നീക്കാന്‍ ഭീമായ തുക നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കൗണ്‍സിലില്‍ ആക്ഷേപം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കുടുംബശ്രീ നഗരസഭയുടെ ഓട്ടോറിക്ഷകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെടുത്ത് ബോധ്യപ്പെട്ട ശേഷം കാറുകാരന്റെ കുടിശ്ശിക നല്‍കിയാല്‍ മതിയെന്നാണ് കൗണ്‍സില്‍ തീരുമാനം.

നഗരസഭ പ്രദേശത്തെ ഭക്ഷണാവശിഷ്ട മാലിന്യങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്മപുരത്തെ പ്ലാന്റിലാണ് നിക്ഷേപിക്കുന്നത്. ഇതിനായി ടണ്ണിന് 900 രൂപയാണ് കൊച്ചി കോര്‍പ്പറേഷന്‍ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കടുംബശ്രീ മുഖേന ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപമാണ് സംഭരിക്കുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷണ, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൂടിയാതതോടെ നഗരസഭ ഓഫിസിന് സമീപം തുറസ്സായ സ്ഥലം പകര്‍ച്ച വ്യാധി ഭീഷണിയിലായി.

English summary
Plastic waste make burden to corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X