ജനനേന്ദ്രിയം മുറിച്ചത് യുവതിയോ, മറ്റാരോളോ ? ആ സത്യം തെളിയിക്കാന്‍ സിബിഐ വരില്ല!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവതി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ വരില്ല. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ യുവതി നല്‍കിയ ഹരജി കോടതി തള്ളുകയായിരുന്നു. ഹരജി തള്ളുന്നതോടൊപ്പം യുവതിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അനാവശ്യ ഹരജി നല്‍കി സമയം പാഴാക്കരുതെന്ന് കോടതി യുവതിക്കു മുന്നറിയിപ്പും നല്‍കി.

അവരെ കണ്ട് മിഷേല്‍ ഭയന്നു!!! കുടുംബം പറഞ്ഞ ആ രണ്ടു പേര്‍!! കേസ് പുതിയ വഴിത്തിരിവിലേക്ക്...

1

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി സിബിഐ അന്വേഷമാവശ്യപ്പെട്ടു ഹരജി നല്‍കിയത്. സിബിഐ അന്വേഷണമെന്ന് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും പോക്‌സോ ജഡ്ജി പറഞ്ഞു.

2

കേസില്‍ യുവതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ തന്റെ പല മൊഴിയും പോലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയാണെന്ന് യുവതി പോക്‌സോ കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. കാമുകന്‍ അയ്യപ്പദാസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് അവസാനമായി യുവതി നടത്തിയത്.

English summary
Swami case: Pocso court rejected woman's plea for cbi investigation
Please Wait while comments are loading...