സംയുക്ത പരിശോധനയ്ക്ക് പോലീസും എംവിഡിയും; കൂടുതല്‍ എഐ ക്യാമറകള്‍, നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസും മോട്ടോർ വാഹനവകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമെറ്റ് - സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് റോഡുകളിൽ പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചത്.
റോഡിൽ 24 മണിക്കൂറും പോലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എ ഡി ജി പി മനോജ് എബ്രാഹം വിളിച്ചുചേർത്ത ഉന്നതതല പോലീസ് യോഗത്തിലാണ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. യോഗ തീരുമാനങ്ങൾ നാളെ ഗാതാഗത മന്ത്രിി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകുമെന്നും പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു. ബോധവത്ക്കരണ പരിപാടിയും നടത്തും. അതേ സമയം എ ഐ ക്യാമറകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐ ജി ട്രാഫിക്കിന് നിർദ്ദേശം നൽകി.
അതേ സമയം ഗതാഗത നിയമലംഘനങ്ങൾ വർദ്ധിച്ച് വരികയാണെന്നും ഫൈനുകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞിരുന്നു. റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്നും ഇതിനാെരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജംഗ്ഷനിലും ഹംപ് വെയ്ക്കുന്നത് അപകടങ്ങൾ വിളിച്ച് വരുത്തും. ഡ്രൈവിംഗില്ഡ സ്വയം അച്ചടക്കം പുലർത്തുകയല്ലാതെ ഇതിന് അടിസ്ഥാനുരമായി ഒരു മോചനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമത്തിന് പിഴയീടാക്കാറുണ്ട്. പക്ഷേ ചില ആളുകൾ ഇത് വല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട്. അമിതവേഗത്തിൽ വാഹനമോടിച്ച് വരികയും ക്യാമറ കണ്ടാൽ ഉടൻ ചവിട്ടി, ഇതിന്റെ പരിശോധനയ്ക്ക് അപ്പുറം കടന്നാൽ വീണ്ടും വേഗത കൂട്ടുകയും ചെയ്യും. മൂവിംഗ് ക്യാമറ ഉപയോഗിച്ച് വാഹനം പരിശോധിക്കുന്ന സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിംഗുമായി ബന്ധപ്പെട്ട് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ ഡ്രൈവിംഗ് സ്കൂളുകളോട് നിർദ്ദേശിക്കും. കെ എസ് ആർ ടി സി തുടങ്ങിയ ഡ്രൈവിംഗ് സ്കൂളിൽ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട് എന്നും ഗതാഗതമന്ത്രി പറഞ്ഞു.












Click it and Unblock the Notifications