കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ കയറി സല്യൂട്ട് ചെയ്യിപ്പിച്ചു; ഡിവൈഎസ്പിയല്ല തട്ടിപ്പ് വീരന്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎസ്പി ചമഞ്ഞ് പോലീസിനെകൊണ്ട് തന്നെ സല്യൂട്ട് ചെയ്യിപ്പിച്ചു. സംശയം തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കള്ളി വെളിച്ചത്തായി. അമ്പലപ്പുഴ കളര്‍കോട് സ്വദേശിയായ എംകം പ്രദീപ്(53) നെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ടെററിസ്റ്റ് സ്‌ക്വാഡിലെ ഡിവൈഎസ്പിയാണെന്ന പേരിലാണ്‌ തട്ടിപ്പ് നടത്തി വന്നത്. പ്രതിമാസം 25000 രൂപ ശമ്പളത്തില്‍ സെക്യൂരിറ്റി ഫോര്‍ലസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി വാങ്ങി തരാം എന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ പറ്റിക്കുകയായിരുന്നു. ഇതിനായി ഒരു ലക്ഷം രൂപവരെ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.

 സല്യൂട്ട് ചെയ്യിപ്പിച്ചു

സല്യൂട്ട് ചെയ്യിപ്പിച്ചു

ഉദ്യോഗാര്‍ത്ഥിയായിരുന്ന സഞ്ജയ് കുമാറിനെ ഡിവൈഎസ്പി ആണെന്ന് വിശ്വസിപ്പിക്കാന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പോലീസുകാരോട് ഡിവൈഎസ്പിയാണെന്ന് പറയുകയും സല്യൂട്ട്‌ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

പ്രദീപിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ പോലീസ് അയാളെ തടഞ്ഞു ചോദ്യം ചോയ്യുകായിരുന്നു. ചോദ്യം ചെയ്യലില്‍ ഡിവൈഎസ്പി അല്ലെന്ന് ബോധ്യപ്പെട്ടു.

ലോഡ്ജ് മുറി

ലോഡ്ജ് മുറി

തമ്പാനൂരിലെ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

 പരാതി

പരാതി

തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥി സഞ്ജയ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

English summary
Police arrested a man for act as DYSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X