മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ! ആൾ ചില്ലറക്കാരിയല്ല! ഭർത്താവിനും മകനും ഒരു കൈസഹായം മാത്രം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഇത്തവണ വീട്ടമ്മയായ സ്ത്രീയിൽ നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് കഞ്ചാവ് പിടികൂടിയത്. കൊല്ലം അഞ്ചൽ സ്വദേശിനി  താളിക്കല്ലിൽ ജുബൈരിയ(50)യെയാണ് 1.7 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്.

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

പിണറായി സർക്കാരിനെ പിരിച്ചുവിടണം!സംഭവിക്കാനിരിക്കുന്നത് വൻ അട്ടിമറി?കരുക്കൾ നീക്കി സ്വാമി...

പെരിന്തൽമണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജുബൈരിയയെ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്. തേനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

പെരിന്തൽമണ്ണയിൽ...

പെരിന്തൽമണ്ണയിൽ...

പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനിയായ വീട്ടമ്മയെ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

1.7 കിലോഗ്രാം കഞ്ചാവ്...

1.7 കിലോഗ്രാം കഞ്ചാവ്...

കൊല്ലം അ‍ഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയ(50യിൽ നിന്നും 1.7 കിലോഗ്രാം കഞ്ചാവാണ് പെരിന്തൽമണ്ണ പോലീസിലെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്.

തേനിയിൽ നിന്ന്...

തേനിയിൽ നിന്ന്...

തമിഴ്നാട്ടിലെ തേനിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ജുബൈരിയ വിൽപ്പന നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

2012ൽ മകനോടൊപ്പം...

2012ൽ മകനോടൊപ്പം...

കഴിഞ്ഞ ദിവസം പിടിയിലായ ജുബൈരിയയെയും മകൻ സുൾഫിക്കറിനെയും 2012ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മകൻ പുറത്തിറങ്ങി...

മകൻ പുറത്തിറങ്ങി...

2012ൽ മൂന്നു കിലോ കഞ്ചാവുമായി പിടിയിലായ ജുബൈരിയയും മകൻ സുൾഫിക്കറും അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

ഭർത്താവും കഞ്ചാവ് കേസിൽ പ്രതി...

ഭർത്താവും കഞ്ചാവ് കേസിൽ പ്രതി...

കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ജുബൈരിയയുടെ ഭർത്താവ് റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാൾ നിലവിൽ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

പെരിന്തൽമണ്ണ കഞ്ചാവ് കേന്ദ്രം...

പെരിന്തൽമണ്ണ കഞ്ചാവ് കേന്ദ്രം...

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് പെരിന്തൽമണ്ണ. മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ നിരവധി പേരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായിട്ടുള്ളത്.

ഹോസ്റ്റലുകളിലും...

ഹോസ്റ്റലുകളിലും...

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനാണ് പെരിന്തൽമണ്ണയിൽ കഞ്ചാവ് എത്തിക്കുന്നത്. ഒരു മാസത്തിന് മുൻപ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർ വൻ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്.

English summary
police arrested a house wife with marijuana from malappuram.
Please Wait while comments are loading...