പോലീസ് മര്‍ദ്ദനം: എസ്എഫ്‌ഐ ദേശീയ അദ്ധ്യക്ഷന്റെ സഹോദരനും പിണറായി ഭരണത്തില്‍ രക്ഷയില്ല

  • By: Desk
Subscribe to Oneindia Malayalam

പാലക്കാട്: പിണറായി ഭരണത്തില്‍ പോലീസ് ഭീകരത തുടരുന്നു. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനുവിന്റെ സഹോദരനെ തൃത്താല പോലീസ് മര്‍ദ്ദിച്ചതായി പരാതി .സാനുവിന്റെ സഹോദരന്‍ സഹീറിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊടുമുണ്ടയില്‍ വച്ചാണ് സംഭവം നടത്തത്.

ബൈക്കില്‍ മൂന്നുപേരുമായി സഞ്ചരിച്ചതിന് പോലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യതുവെന്നും. വാഹന പരിശോധന നടത്തിയതിനു ശേഷം പേഴ്‌സ് ആവശ്യപ്പെട്ടെന്നും എന്തിനെന്ന് ചോദിച്ചതിന് പോലീസ് മുഖത്തടിച്ചെന്നും സഹീര്‍ പറയുന്നു. തുടര്‍ന്ന് ഫോണെടുത്ത് വീട്ടുക്കാരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.

police

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപി സക്കറിയുടെ മകനാണ് മര്‍ദ്ധനമേറ്റ സഹീര്‍. സഹീറിന്റെ പുറത്തും കാലിന്റെ തുടയിലും മര്‍ദ്ധനമേറ്റതിന്റെ പാടുകളുണ്ട്. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ആളുകളോടുള്ള പോലീസിന്റെ സമീപനം മാറണമെന്നും സഹീര്‍ പറഞ്ഞു. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ആളുകളോടുള്ള പോലീസിന്റെ സമീപനം മാറണമെന്നും സഹീര്‍ പറഞ്ഞു.

പോലീസ് മര്‍ദ്ധിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹീര്‍ പറഞ്ഞു. സംഭവം മീഡിയാവണ്‍ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന അക്രമണങ്ങളില്‍ പോലീസിനെതിരെ സിപിഎം നേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

English summary
police arrested and assualted sfi national presidents brother. national president vp sanu's brother sahir was assualted by thritala police
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്