കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പോലീസിന്റെ തേര്‍വാഴ്ച; മനോരോഗിയായ ദളിത് യുവാവിനെ സ്‌റ്റേഷനിലിട്ട് തല്ലി ചതച്ചു

അയല്‍വാസിയുടെ പരാതിയിന്മേല്‍ കല്ലൂര്‍ അടപ്പിനകത്ത് പണയില്‍വീട്ടില്‍ വിനോദ് (30) എന്ന യുവാവിനെയാണ് പോത്തന്‍കോട് സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മനോരോഗിയായ ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് യുവാവിനെ മര്‍ദ്ദിച്ചത്. അയല്‍വാസിയുടെ പരാതിയിന്മേല്‍ കല്ലൂര്‍ അടപ്പിനകത്ത് പണയില്‍വീട്ടില്‍ വിനോദ് (30) എന്ന യുവാവിനെയാണ് പോത്തന്‍കോട് സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്.

പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്റെ മരണാന്തര ചടങ്ങുകള്‍ക്ക് വേണ്ടി സഹോദരിയുടെ നിര്‍ദേശപ്രകാരം മറ്റൊരുവീട്ടില്‍ രാത്രി ഒമ്പതോടെ പണം കടം വാങ്ങാന്‍ പോയ യുവാവിനെ മോഷണ കുറ്റം ആരോപിച്ച് അയല്‍വാസിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ബന്ധുക്കളും മര്‍ദിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

 പോലീസ്

പോലീസ്

മോഷണക്കുറ്റം ആരോപിച്ച് തല്ലിച്ചതച്ചവര്‍ യുവാവിന്റെ വീട്ടിലത്തെി ബഹളംകൂട്ടി. സ്ഥലത്തത്തെിയ പോത്തന്‍കോട് പോലീസ് ഫെബ്രുവരി 20 ന് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് മടങ്ങി.

നാട്ടുകാര്‍

നാട്ടുകാര്‍

മര്‍ദനമേറ്റ് അവശനായ യുവാവിന് നിര്‍ദ്ദേശം പാലിക്കാന്‍ അവാത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

 പോലീസ്

പോലീസ്

സ്‌റ്റേഷനിലത്തെിയ അമ്മ ശാന്തയെ പോത്തന്‍കോട് പോലീസ് പരിഹസിക്കുകയും അര്‍ധരാത്രി ഒരുമണിയോടെ ഇറക്കിവിടുകയും ചെയ്തു.

 ക്രൂര മര്‍ദ്ദനം

ക്രൂര മര്‍ദ്ദനം

പോലീസ് സ്‌റ്റേഷനില്‍വെച്ച് ക്രൂരമര്‍ദനം മര്‍ദിക്കുകയും അടുത്തദിവസം, ഉച്ചക്ക് പന്ത്രണ്ടോടെ വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങിയശേഷം വിനോദിനെ അമ്മക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

 ചികിത്സയില്‍

ചികിത്സയില്‍

വിനോദ് ഇപ്പോള്‍ നിവര്‍ന്നിരിക്കാനും എഴുന്നേറ്റ് നില്‍ക്കാനും പ്രയാസം നേരിടുകയാണ്. യുവാവ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

English summary
Police attack against Dalit youth in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X