കോന്നി സംഭവത്തില്‍ പൊലീസുകാര്‍ വില്ലന്‍മാരോ? കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് പൊലീസ് ചെയ്തത്...
പത്തനംതിട്ട: കോന്നിയില്‍ നിന്ന് കാണാതാവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത പെണ്‍കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പൊലീസിനാവില്ലെന്ന് ബന്ധുക്കളുടെ ആരോപണം. കുട്ടികളെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
പെണ്‍കുട്ടികളെ കാണാതായ ദിവസം പൊലീസ് തങ്ങളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ ആര്യ സുരേഷിന്റെ ഇളയച്ഛന്‍ പറഞ്ഞു. കോന്നിയില്‍ കാണാതായ പെണ്‍കുട്ടികളെ കഴിഞ്ഞ 13ന് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസിനെതിരെ
ട്രെയിനില്‍ നിന്ന് ചാടി പെണ്‍കുട്ടികള്‍ മരിയ്ക്കുന്നതിന് മുന്‍പ് അവരെ കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് ആരോപണം

ആര്യയുടെ ബന്ധു
പെണ്‍കുട്ടികളെ കാണാതായ ദിവസം പൊലീസ് തങ്ങളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആര്യ സുരേഷിന്റെ ഇളയച്ഛന്‍ സുഭാഷ് പറയുന്നു.

ജൂലൈ 13 ന്
ജൂലൈ പതിമൂന്നിനാണ് പാലക്കാട് റെയില്‍വേ ട്രാക്കില്‍ കോന്നി പെണ്‍കുട്ടികളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്.

മരണം
ആതിര, രാജി എന്നീ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ആര്യ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്

ആര്യയും...
ജീവിതത്തിലേയ്ക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ച ആര്യയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ന്യൂമോണിയ ബാധിച്ച ആര്യ ഹൃദയാഘാതം മൂലമാണ് മരിച്ചത്

ടാബ്
പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്ലെറ്റ് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ടാബ് കണ്ടെത്തിയത്.

ഇനി....
ആര്യയുടെ മൊഴി രേഖപ്പെടുത്താമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ടാബ്ലെറ്റ് പരിശോധിയ്ക്കുന്നതില്‍ നിന്നും കുട്ടികളുടെ മരണത്തിന് വഴിവച്ച കാരണം അറിയാന്‍ സാധിയ്ക്കും എന്ന വിശ്വാസത്തിലാണ് പൊലീസ്












Click it and Unblock the Notifications