28കാരിയായ ജ്വല്ലറി ജീവനക്കാരിയെ ആറുദിവസം പീഡിപ്പിച്ചു, ഉടമ ഒളിവില്‍, അറസ്റ്റിലായത് പിതാവ്!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊല്ലം: വിവാഹിതയായ 28കാരിയെ സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് ആറ് ദിവസം പീഡിപ്പിച്ചു. ആരോപണ വിധേയനായ ഉടമ ഒളിവില്‍. ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തത് ഉടമയുടെ 84കാരനായ പിതാവിനെ.

ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ആറ് മാസം മുമ്പാണ് ഇവര്‍ ഈ ജ്വല്ലറിയില്‍ ജോലിക്കെത്തിയത്. കേസിലെ ഒന്നാം പ്രതി കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദ് ഒളിവിലാണ്.

അറസ്റ്റിലായത് അബ്ദുല്‍ഖാദര്‍

ഇയാളെ തിരഞ്ഞിറങ്ങിയ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തത് ദില്‍ഷാദിന്റെ പിതാവ് അബ്ദുല്‍ ഖാദറിനെയാണ്. പിതാവ് പീഡനത്തിന് സഹായം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്നാണ് അറസ്റ്റ്.

അന്യായമായി തടങ്കലില്‍ വച്ചു

നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്ദുല്‍ഖാദറിനെ എഴുകോണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

കുമരകം സ്വദേശിയായ യുവതി

കോട്ടയം കുമരകം സ്വദേശിയായ യുവതിയാണ് ജ്വല്ലറി ഉമടക്കെതിരേ പരാതി നല്‍കിയത്. കടയുടെ മുകളിലെ മുറിയില്‍ വച്ച് ദില്‍ഷാദ് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി.

പൂട്ടിയിട്ട് പീഡിപ്പിച്ചു

മാത്രമല്ല, എഴുകോണ്‍ നെടുമ്പായിക്കുളത്തെ കുടുംബവീട്ടില്‍ തന്നെ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് അബ്ദുല്‍ഖാദര്‍ സഹായം നല്‍കിയെന്നും യുവതി പോലീസിനോട് പറഞ്ഞു.

സ്വര്‍ണം അപഹരിച്ചു

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കേസ് കൊടുക്കുമെന്ന് ദില്‍ഷാദ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. സ്വര്‍ണം അപഹരിച്ചെന്ന് കാണിച്ച് പരാതി നല്‍കുമെന്നാണ് ദില്‍ഷാദ് പറഞ്ഞതെന്നും യുവതി പറയുന്നു.

യുവതിയെ പോലിസ് രക്ഷിച്ചു

വെള്ളിയാഴ്ച യുവതിക്ക് ലാന്റ് ഫോണ്‍ വിളിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് പോലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് പോലീസെത്തി മോചിപ്പിക്കുകയായിരുന്നു. യുവതി പോലീസിന്റെ നിരീക്ഷണത്തിലാണ്.

അബ്ദുല്‍ ഖാദര്‍ റിമാന്റില്‍

അബ്ദുല്‍ ഖാദറിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എന്നാല്‍ ദില്‍ഷാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍ പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം പോലീസ് തിരയുന്നുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

English summary
Police case registered against Jewellery owner on complained of lady worker
Please Wait while comments are loading...