വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കക്കോടി സ്വദേശി പോലീസ് പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 1.170 കി.ഗ്രാം കഞ്ചാവുമായി കക്കോടി കൂടത്തും പൊയില്‍ സ്വദേശി പ്രവീണ്‍ എന്ന കാപ്പ പ്രവീണ്‍ (25) ആണ് പോലീസ് പിടിയില്‍. കോഴിക്കോട് ബീച്ച്, സിവില്‍ സ്റ്റേഷന്‍, കോട്ടൂളി, ഹൈലൈറ്റ് മാള്‍ പരിസരം തുടങ്ങിയ മേഖലയില്‍ ഒരാള്‍ കഞ്ചാവ് കച്ചവടം നടത്തി വരുന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്‌സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് നടക്കാവ് പോലീസും ആന്റി നാര്‍കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് പ്രവീണിനെ കാരപറമ്പ് പീപ്പിള്‍സ് റോഡില്‍ വെച്ച് പിടികൂടിയത്.

മുക്കത്ത് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസ് ലാത്തി വീശി

ജില്ല കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തിയിരുന്ന പ്രധാനികളെ പലരേയും പോലീസും എക്‌സൈസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ അമിതമായ ലാഭം പ്രതീക്ഷിച്ചാണ് മയക്ക് മരുന്ന് ഉപയോഗിക്കുന്ന ഇയാള്‍ കഞ്ചാവ് വില്പനയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നവരെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആന്റി നാര്‍കോട്ടിക്ക് സെല്‍ അസി.

kunjimangalam

കമ്മീഷണര്‍ എ.ജെ ബാബു അറിയിച്ചു. നടക്കാവ് അഡീഷണല്‍ എസ്.ഐ മജീദ് ആന്റിന് കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍ ,അനുജിത്ത്, സോജി ,ജോമോന്‍, രജിത്ത് ,ഷാജി,ജിനേഷ്, സുമേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

English summary
police caught a person with gancha for sales from kakkodi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്