കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...

ഒരാഴ്ചയ്ക്കുള്ള കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന

  • By Sooraj
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും | Dileep Case Latest | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ നടക്കും. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം.

ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...

85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി താരത്തിനു ജാമ്യം നല്‍കിയത്.

നിലവില്‍ 11ാം പ്രതി

നിലവില്‍ 11ാം പ്രതി

കേസില്‍ നിലവില്‍ 11ാം പ്രതിയാണ് ദിലീപ്. താരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘം തയ്യാറെടുക്കുന്നതെന്നാണ് വിവരം.

പങ്കെടുത്തതിനു തുല്യം

പങ്കെടുത്തതിനു തുല്യം

നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഗൂഡാലോചന നടത്തുന്നത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിനു തുല്യമാണെന്ന നിയമോപദേശം അന്വേഷണസംഘത്തിനു ലഭിച്ചു. തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിനെക്കുറിച്ച് അന്വേഷണസംഘം ആലോചിച്ചത്.

 പള്‍സര്‍ സുനി രണ്ടാം പ്രതി

പള്‍സര്‍ സുനി രണ്ടാം പ്രതി

നേരത്തേ കേസില്‍ ഒന്നാം പ്രതിയായിരുന്ന പള്‍സര്‍ സുനി ദിലീപിനു പിറകില്‍ രണ്ടാം പ്രതിയാവുമെന്നും സൂചനയുണ്ട്.

കുറ്റപത്രം ഒരാഴ്ചയ്ക്കകം

കുറ്റപത്രം ഒരാഴ്ചയ്ക്കകം

കൊച്ചിയില്‍ വ്യാഴാഴ്ച നടക്കുന്ന ഉന്നത തല യോഗത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരുമെല്ലാം പങ്കെടുക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

11 പ്രതികള്‍

11 പ്രതികള്‍

ദിലീപും പള്‍സര്‍ സുനിയുമടക്കം നിലവില്‍ കേസില്‍ 11 പ്രതികളാണുള്ളത്. കുറ്റപത്രത്തില്‍ 26 രഹസ്യമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ വൈരാഗ്യം

മുന്‍ വൈരാഗ്യം

നടിയോട് ദിലീപിന് മുന്‍ വൈരാഗ്യമുള്ളതായും ഇതാണ് ഇവരെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കൃത്യത്തില്‍ പങ്കെടുത്ത സുനിക്ക് നടിയോട് മുന്‍വൈരാഗ്യമില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

മേല്‍നോട്ടം വഹിച്ചു

മേല്‍നോട്ടം വഹിച്ചു

നടിയെ ആക്രമിക്കുന്നതിനു ദിലീപാണ് മേല്‍നോട്ടം വഹിച്ചതെന്നും അതിനാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതിനു തുല്യമാണ് ഇതെന്നും അന്വേഷണസംഘത്തിനു നിയമോപദേശം ലഭിച്ചു.

എല്ലാം തയ്യാര്‍

എല്ലാം തയ്യാര്‍

കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിക്കാനുള്ള നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു.

ചുമത്തിയ വകുപ്പുകള്‍

ചുമത്തിയ വകുപ്പുകള്‍

കൂട്ടമാനഭംഗം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോവല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയം സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ എട്ടു വകുപ്പുകളാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

 നേരത്തേ നല്‍കാന്‍ ആലോചിച്ചു

നേരത്തേ നല്‍കാന്‍ ആലോചിച്ചു

കുറ്റപത്രം ചൊവ്വാഴ്ച നല്‍കാനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റുകയായിരുന്നു. നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടിട്ട് ചൊവ്വാഴ്ച എട്ടു മാസം പൂര്‍ത്തിയായിരുന്നു.

പഴുതടച്ച കുറ്റപത്രം

പഴുതടച്ച കുറ്റപത്രം

പഴുതുകളടച്ച കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയതെന്നാണ് വിവരം. സമീപകാലത്തു പോലീസ് തയ്യാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രം കൂടിയാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

20ല്‍ കൂടുതല്‍ തെളിവുകള്‍

20ല്‍ കൂടുതല്‍ തെളിവുകള്‍

അന്വേഷണസംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ ദിലീപിനെതിരേ 20ല്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തുവിടാത്ത തെളിവുകളും

പുറത്തുവിടാത്ത തെളിവുകളും

ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത തെളിവുകളും കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.

മൊബൈല്‍ ശ്രമം ഉപേക്ഷിച്ചിട്ടില്ല

മൊബൈല്‍ ശ്രമം ഉപേക്ഷിച്ചിട്ടില്ല

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തൊണ്ടി മുതലാണ്. കുറ്റപത്രം സമര്‍പ്പിച്ചാലും ഫോണിനായുള്ള തിരച്ചില്‍ പോലീസ് തുടരും.

ജാമ്യത്തിലിറങ്ങി

ജാമ്യത്തിലിറങ്ങി

ഒക്‌ടോബര്‍ മൂന്നിനാണ് ദിലീപ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. നാലു തവണ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 85 ദിവസമാണ് താരം ജയിലില്‍ കഴിഞ്ഞത്. അഞ്ചാം തവണ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

English summary
Actress attacked case: Police crucial meeting on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X