കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച് ഉടമസ്തനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് പോലീസ് പാരിതോഷികം നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: തനിക്ക് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച് ഉടമസ്തനെ കണ്ടെത്തി ആഭരണം തിരിച്ചേല്‍പിച്ച ഓട്ടോഡ്രൈവര്‍ക്ക് താനൂര്‍ പാലീസ് പാരിതോഷികം നല്‍കി. കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥര്‍ക്ക്തന്നെ തിരികെ നല്‍കിയ യുവാവിന്റെ മാതൃകയെ പോലീസ് അഭിനന്ദിച്ചു.

നടിയെ ആക്രമിച്ച കേസ് തകിടം മറിയുന്നു.. നടി ആക്രമിക്കപ്പെട്ടിട്ടില്ല? കെട്ടുകഥയെന്ന് രണ്ടാം പ്രതി!
താനൂര്‍ ങ്ങാടിയിലെ ഓട്ടോ തൊഴിലാളി ഒന്‍മാനകത്ത് കോയയാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. എളാരം കടപ്പുറം സ്വദേശി കമ്മുക്കടവത്ത് റിയാസിന്റെ ഭാര്യ നുസ്‌റത്തിന്റെ ഒന്നര പവന്‍ തൂക്കം വരുന്ന ബ്രെയ്‌സ് ലെറ്റാണ് ചൊവ്വാഴ്ച രാവിലെ 10ന് താനൂര്‍ അങ്ങാടിയില്‍ വച്ച് നഷ്ടമായത്.

auto

കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്തനായ എളാരം കടപ്പുറം സ്വദേശി കമ്മുക്കടവത്ത് റിയാസിന് ഓട്ടോ തൊഴിലാളി ഒന്‍മാനകത്ത് കോയ കൈമാറുന്നു.

സ്വര്‍ണാഭരണം ലഭിച്ച ഉടന്‍ തന്റെ ഓട്ടോയുടെ പിറകുവശത്തും, സമീപത്തെ കടകളിലും,നവ മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്തു. തുടര്‍ന്ന് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. വൈകീട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് കോയ സ്വര്‍ണാഭരണം കൈമാറി. ഈമാതൃകാ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും പ്രചോദനം ചെയ്യുന്നതിന് വേണ്ടിയാണ് ഓട്ടോ തൊഴിലാളി കോയയ്ക്ക് പൊലീസ് പാരിതോഷികം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

English summary
Police gave gratuity to the person who returned the gold ornament lost through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X