പോലീസ് ക്ലബിലെത്താൻ കാവ്യക്ക് മടി; വീണ്ടും നോട്ടീസ് നൽകും, ക്രിമിനൽ ചട്ടം 160 പ്രകാരം നോട്ടീസ്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യ മാധവനെ അറിയിച്ചിട്ടും പോലീസ് ക്ലബിലെത്താൻ ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്. ദിലീപിന്റെ ഭാര്യവും നടിയുമായ കാവ്യ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകും. ക്രിമിനൽ ചട്ട 160 പ്രകാരമായിരിക്കും നോട്ടീസ് നൽകുക. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വീട്ടിൽവെച്ച് ചോദ്യം ചെയ്യലിന് സമ്മതമാണെന്ന് കാവ്യ അറിയിച്ചതായും സൂചനയുണ്ട്.

നേരത്തെ ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പോലീസ് ക്ലബിൽ ഹജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാ, ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതിനെ തുടർന്നാണ് പോലീസ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

സമൂഹത്തിൽ അവമതിപ്പുണ്ടാക്കും!

സമൂഹത്തിൽ അവമതിപ്പുണ്ടാക്കും!

പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലാതിരിക്കെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ മധ്യമങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടാണെന്നാണ് കാവ്യയുടെ നിലപാട്.

അനുജന്റെ വീട്ടിൽ

അനുജന്റെ വീട്ടിൽ

കാവ്യ ഇപ്പോൾ താമസിക്കുന്നത് ദിലീപിന്റെ അനുജന്റെ ആലുന പഫറവൂർ കവലയിലെ വീട്ടിലാണ്.

നിയമം അറിഞ്ഞുള്ള കളി

നിയമം അറിഞ്ഞുള്ള കളി

ക്രിമിനൽ ചട്ടപ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പോലീസ് മൊഴിയെടുക്കണം.

അമ്മയുടെയും വക്കീലിന്റെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാം

അമ്മയുടെയും വക്കീലിന്റെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാം

മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വെച്ച് ചോദ്യം ചെയ്യലിന് സമ്മതമാണെന്ന് കാവ്യ മാധവൻ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്.

പറവൂരിലെ വീട്ടിലെത്തി ചോദ്യം ചെയ്യും

പറവൂരിലെ വീട്ടിലെത്തി ചോദ്യം ചെയ്യും

പറവൂർ കവലയിലെ വീട്ടിലെത്തി മൊഴി എടുക്കുന്ന കാര്യമാണ് ഇപ്പോൾ പോലീസ് ആലോചിക്കുന്നത്. രാവിലെ ആറിനു ശേഷവും വൈകിട്ട് ആറിനു മുമ്പും മാത്രമേ ഇത്തരത്തിൽ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളൂ.

രഹസ്യമൊഴി രേഖപ്പെടുത്തി

രഹസ്യമൊഴി രേഖപ്പെടുത്തി

അതേസമയം നടിയെ ആക്രമിച്ച കേസിൽ രണ്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവര്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നു. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത് .

പോലീസ് അപ്പുണ്ണിക്ക് പിറകെ

പോലീസ് അപ്പുണ്ണിക്ക് പിറകെ

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും, ദിലീപിന്റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

English summary
Police issue notice to Kavya Madhavan
Please Wait while comments are loading...