വര്‍ഗീയ സംഘര്ഷങ്ങളുണ്ടാകതിരിക്കാന് പൊലീസ് തികഞ്ഞ ജാഗ്രത പാലിക്കണം: ഡിജിപി അനില്‍കാന്ത്
തിരുവനന്തപുരം : വര്‍ഗീയ സംഘര്ഷങ്ങളുണ്ടാകതിരിക്കാന് പൊലീസ് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനില്‍ കാന്ത് അറിയിച്ചു. മതസ്പര്‍ദ്ധയും സാമൂദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കുന്ന തടയണം. ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി . പൊലീസ് ആസ്ഥാനത്ത് നടന്ന റിവ്യൂ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഷഹനയുടെ വീട്ടിലെത്തിയ പൊലീസ് അമ്പരപ്പില്‍; കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ, ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇക്കൊല്ലം ജനുവരിമുതല്‍ മൂന്നു മാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നിരവധി ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലെ സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകശ്രദ്ധ ചെലുത്തണം .
വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് തികഞ്ഞ ജാഗ്രത പാലിക്കണം . മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു .
കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ; പൂരപ്രേമികൾക്ക് ആശ്വാസം
പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണം. ഒരുതരത്തിലുമുളള അഴിമതിയിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികള്‍ ആകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാരും മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പോക്സോ കേസുകള്‍ , കൊലപാതകം ഉള്‍പ്പെടെയുളള ക്രൈം കേസുകള്‍ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി. എസ് പിമാര്‍ മുതല്‍ എ ഡി ജി പിമാര്‍ വരെയുളള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു .