മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരോട് വിദേശ യാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസ് നിർണ്ണായക ഘട്ടത്തിലാണെന്ന സൂചന നൽകുന്നതാണ് പോലീസിന്റെ ഈ നടപടി.

ഇത് ശരിയാകില്ലെന്ന് ഡിവൈഎഫ്ഐ താക്കീത്! എഎൻ ഷംസീർ മുട്ടുമടക്കി! മകനെ സർക്കാർ സ്കൂളിൽ ചേർക്കും....

അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...

അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്ന മഞ്ജു വാര്യരോടാണ് പോലീസ് യാത്ര റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ അടുത്തയാഴ്ച നടക്കുന്ന പരിപാടികളിൽ മഞ്ജു പങ്കെടുക്കില്ലെന്ന് അവരുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജനപ്രിയന് ജാമ്യം ലഭിക്കും, ഇന്ന് പുറത്തിറങ്ങും?ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് ദാന പരിപാടിയിലാണ് മഞ്ജു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അമേരിക്കൻ സന്ദർശനം റദ്ദാക്കിയത് പോലീസ് നിർദേശപ്രകാരമല്ലെന്നും, തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നുമാണ് മഞ്ജുവിന്റെ വക്താവ് നൽകിയ വിശദീകരണം.

അമേരിക്കയിലേക്ക്...

അമേരിക്കയിലേക്ക്...

ചിക്കാഗോയിലും ന്യൂയോർക്കിലും നടക്കുന്ന അവാർഡ് നിശകളിൽ പങ്കെടുക്കാനാണ് മഞ്ജു അടുത്തയാഴ്ച യാത്രതിരിക്കാനിരുന്നത്.

പോലീസ് നിർദേശം...

പോലീസ് നിർദേശം...

എന്നാൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അമേരിക്കയിൽ പോകുന്നില്ല...

അമേരിക്കയിൽ പോകുന്നില്ല...

മഞ്ജു വാര്യരുടെ അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കിയതായി അവരുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പോലീസ് നിർദേശപ്രകാരമല്ല, തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം.

മഞ്ജുവിനെ സാക്ഷിയാക്കുമോ?

മഞ്ജുവിനെ സാക്ഷിയാക്കുമോ?

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

സാക്ഷിയാക്കില്ലെന്ന് എസ്പി...

സാക്ഷിയാക്കില്ലെന്ന് എസ്പി...

എന്നാൽ മ‍ഞ്ജു വാര്യരെ കേസിൽ സാക്ഷിയാക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് ആലുവ റൂറൽ എസ്പി എവി ജോർജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കുടുംബപ്രശ്നങ്ങൾ...

കുടുംബപ്രശ്നങ്ങൾ...

നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളെക്കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞിരുന്നു.

കൊച്ചിയിലെ ഹോട്ടലിൽ...

കൊച്ചിയിലെ ഹോട്ടലിൽ...

കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് എഡിജിപി ബി സന്ധ്യയാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് മഞ്ജുവിനെ ചോദ്യം ചെയ്തത്.

എല്ലാം മഞ്ജു തുറന്നുപറഞ്ഞു...

എല്ലാം മഞ്ജു തുറന്നുപറഞ്ഞു...

ദിലീപുമായുള്ള വിവാഹബന്ധം തകരാനിടയായ എല്ലാ കാര്യങ്ങളെക്കുറിച്ചും മഞ്ജു എഡിജിപിയോട് വിശദീകരിച്ചുവെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.

English summary
police ordered to cancel manju warrier's foreign journey.
Please Wait while comments are loading...