കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തല്‍ കെട്ടിയതിന് രമക്കെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെകെ രമക്കെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിനായി പന്തല്‍ കെട്ടിയതിനാണ് കേസ്.

എന്‍ വേണു, അഡ്വ കുമാരന്‍ കുട്ടി, പേരൂര്‍ക്കട മോഹനന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഇരുനൂറില്‍പരം ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിയും കേസെടുത്തിട്ടുണ്ട്. കന്റോണ്‍മെന്റ് പോലീസ് ഫെബ്രുവരി 5 ന് രാത്രിയിലാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.

Rama Case

സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടി, വഴി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സമരം തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ പോലീസിന്റെ നടപടി.

തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ടിപി വധക്കേസ് പ്രതികളുടെ ബന്ധുക്കളും നിരാഹാര സമരം നടത്തുന്നുണ്ട്. ഇവരും പന്തല്‍ കെട്ടിയാണ് സമരം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല.

സര്‍ക്കാരും ആര്‍എംപി പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ കാലതാമസമെടുക്കും എന്നാണ് അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെകെ രമയോ ആര്‍എംപി നേതൃത്വമോ തയ്യാറായില്ല. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് രമ അറിയിച്ചു.

രമയുടെ ആരോഗ്യ നില മോശമായി വരികയാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം രമ ചെറുക്കുകയും ചെയ്തു.

English summary
Police registered case against KK Rama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X