ഭർത്താവിന്റെ പണവും സ്വർണവും മോഷ്ടിച്ച് ഒളിച്ചോട്ടം, മക്കളെ ഉപേക്ഷിച്ച യുവതിക്ക് പണി കൊടുത്ത് പോലീസ്

  • Written By: Desk
Subscribe to Oneindia Malayalam

പയ്യോളി: കുഞ്ഞുങ്ങളെ കടവരാന്തയിലും ബസ് സ്റ്റാന്‍ഡിലും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന് കളയുന്ന വീട്ടമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി വരികയാണ്. കഴിഞ്ഞ ആഴ്ചയാണ് പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടവരാന്തയില്‍ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയേയും കാമുകനേയും പോലീസ് പിടികൂടിയത്. കോഴിക്കോട് പയ്യോളിയിലുമുണ്ടായി സമാന സംഭവം. പത്തും പതിനൊന്നും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച്, ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും അടിച്ചെടുത്താണ് വീട്ടമ്മയുടെ ഒളിച്ചോട്ടം. കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് പണികൊടുക്കാൻ പോലീസ് പുതിയ തന്ത്രവും പരീക്ഷിക്കുന്നുണ്ട്. 

പ്രിയയുടെ കണ്ണിറുക്കലിനെതിരെ പോലീസില്‍ പരാതി.. കണ്ണിറുക്കി പ്രവാചകനെ അപമാനിച്ചു!

വീട്ടിൽ നിന്നും കാണാതായി

വീട്ടിൽ നിന്നും കാണാതായി

ഒരാഴ്ച മുന്‍പ്, ഫെബ്രുവരി ഏഴിനാണ് മേപ്പയില്‍ കുളങ്ങരത്ത് മീത്തലിലെ കോട്ടയ്ക്കല്‍ പള്ളിത്താഴ ശ്രീത്ത എന്ന മുപ്പതുകാരിയായ വീട്ടമ്മയെ കാണാതായത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ശ്രീത്ത അപ്രത്യക്ഷയായത്. ഒപ്പം സമീപ പ്രദേശത്തുകാരനായ കൊളിവാപാലം ചെത്തുപറമ്പില്‍ ഷിബീഷിനേയും കാണാതായി

ഇരുവരും വിവാഹിതർ

ഇരുവരും വിവാഹിതർ

മുപ്പത്തിയൊന്നുകാരനായ ഷിബീഷ് സ്ഥലത്തെ ബസ് കണ്ടക്ടറാണ്. ഇയാള്‍ ശ്രീത്തയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇയാളും വിവാഹിതനാണ്. ഷിബീഷിന്റെ ആദ്യ വിവാഹമാകട്ടെ പ്രണയവിവാഹവുമാണ്. ഇയാള്‍ക്ക് ഏഴ് വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്.

പോലീസിന് പരാതി

പോലീസിന് പരാതി

ശ്രീത്തയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല ഷിബീഷിന്റെ ഭാര്യയും പരാതിയുമായി പോലീസിനെ സമീപിച്ചു. തന്നെയും കുട്ടിയേയും സംരക്ഷിച്ചില്ല എന്നാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി. ഇത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു.

കമിതാക്കൾ പിടിയിൽ

കമിതാക്കൾ പിടിയിൽ

ഇരുവരും കര്‍ണാടകയിലേക്കാണ് ഒളിച്ചോടിയിരുന്നത്. വീരാജ്‌പേട്ട ലോഡ്ജില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പയ്യോളി പോലീസ് കര്‍ണാടകയിലെത്തിയാണ് ശ്രീത്തയേയും ഷിബീഷിനേയും പിടികൂടിയത്. ഇരുവരേയും പോലീസ് നാട്ടിലെത്തിക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ആളെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് എങ്കിലും പിന്നീട് പോലീസത് മാറ്റി. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ശ്രീത്തയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രീത്തയുടെ മക്കളുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇരുവരും റിമാൻഡിൽ

ഇരുവരും റിമാൻഡിൽ

പ്രേരണാക്കുറ്റത്തിന് കാമുകനായ ഷിബീഷിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ളവര്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. പയ്യോളി കോടതി ശ്രീത്തയേയും ഷിബീഷിനേയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പണവും സ്വർണവും മോഷ്ടിച്ചു

പണവും സ്വർണവും മോഷ്ടിച്ചു

പതിനാല് ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഏഴാം തിയ്യതി അമ്മയുടെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് ശ്രീത്ത ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഭര്‍ത്താവ് സൂക്ഷിച്ച് വെച്ചിരുന്ന 60,000 രൂപ വീട്ടിലെ അലമാര കുത്തിത്തുറന്ന് ശ്രീത്ത കൈക്കലാക്കിയിരുന്നു. ആറ് പവന്‍ സ്വര്‍ണവും ശ്രീത്ത കൂടെ കൊണ്ടുപോയി.

പാഠം പഠിപ്പിച്ച് പോലീസ്

പാഠം പഠിപ്പിച്ച് പോലീസ്

പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരവും ശ്രീത്തയുടെ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് കടന്ന് കളയുന്ന മാതാപിതാക്കളെ പോക്‌സോ- ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുരുക്കിയിട്ട് പാഠം പഠിപ്പിക്കുകയാണ് പോലീസ്. കാരണം ജാമ്യം കിട്ടാന്‍ എളുപ്പമല്ല.

ജാമ്യം എളുപ്പമല്ല

ജാമ്യം എളുപ്പമല്ല

ഇത്തരം കേസുകളില്‍ നേരത്തെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ ജാമ്യം കിട്ടുമായിരുന്നു. പോക്‌സോ- ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തിയാല്‍ അത് നടക്കില്ല. വിവാഹിതരായവരുടെ ഇത്തരം ഒളിച്ചോട്ടങ്ങള്‍ വല്ലാതെ വര്‍ധിക്കുന്നുണ്ട് കേരളത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോഴിക്കോട് നിന്ന് മാത്രം അടുത്തിടെ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

English summary
Police registered case against woman for eloping with lover

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്