കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനസമരക്കാരെ പോലീസ് വിട്ടു, പേരില്‍ വലിയ കേസുകള്‍?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ വിട്ടയച്ചു. അമ്പതോളം കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സമരക്കാരേയും ചുംബന കൂട്ടായ്മയെ എതിര്‍ത്ത് രംഗത്തെത്തിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചുംബനക്കൂട്ടായ്മ പ്രവര്‍ത്തകരില്‍ 19 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. പ്രതിഷേധവുമായി രംഗത്തെത്തിയ 33 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ വേറേയും കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Kiss police

ചുംബനക്കൂട്ടായ്മ സംഘാടകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. സമരത്തെ എതിര്‍ത്ത് തോല്‍പിക്കാനെത്തുകയും സഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത അക്രമികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പികള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ വ്യാപിക്കുമെന്നാണ് വിവരം. ചുംബനക്കൂട്ടായ്മക്കെതിരെ പ്രതിഷേധവുമായി എത്തുമെന്ന് കരുതിയലധികം ആളുകള്‍ മറൈന്‍ ഡ്രൈവില്‍ എത്തിയിരുന്നു. പോലീസ് കരുതിയതിനേക്കാള്‍ അധികം സംഘടനകളും രംഗത്ത് വന്നു. ആസൂത്രിതമായിട്ടാണ് സമരത്തെ തകര്‍ക്കാന്‍ ചിലര്‍ എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സമരക്കാര്‍ക്കിടയിലും ചില സ്ഥാപിത താത്പര്യക്കാര്‍ കടന്ന് കൂടിയാതായി ആക്ഷേപമുണ്ട്.

കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയവരെ തല്ലിയോടിച്ച പ്രതിഷേധക്കാരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളും ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികളെടുക്കാനാണ് തീരുമാനം.

English summary
Police released arrested Kiss of Love workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X