Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിനെ രക്ഷിക്കാന്‍ ആശുപത്രിയെ പഴിചാരിയാല്‍ മതിയോ

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്തേ പറ്റൂ എന്നാണ് ചില ഉന്നതരുടെ വിചാരം. അതിന് വേണ്ടി ഇനി എന്തൊക്കെ ചെയ്യാനാവും എന്നാണ് ആലോചന.

പോലീസിനെ ഉപയോഗിച്ചുള്ള അട്ടിമറികള്‍ ഇനി അധികം സാധ്യമല്ലാത്ത സ്ഥിതി ആയിട്ടുണ്ട്. എല്ലാ കണ്ണുകളും പോലീസിലേക്ക് നീങ്ങുമ്പോള്‍ മറ്റ് വഴികളാണ് മുന്നിലുള്ളത്.

ഇതുവരെ പോലീസെ ചെയ്ത കാര്യങ്ങള്‍ മാത്രം മതിയാകും നിയമത്തിന്റെ മുന്നില്‍ നിന്ന് നിസാമിനെ രക്ഷിക്കാനെന്നാണ് ചില നിയമ വിദഗ്ധരെങ്കിലും കരുതുന്നത്.

നശിപ്പിക്കപ്പെട്ട തെളിവുകള്‍

നശിപ്പിക്കപ്പെട്ട തെളിവുകള്‍

ചന്ദ്രബോസ് വധത്തില്‍ പല നിര്‍ണായക തെളിവുകളും പോലീസ് ശേഖരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ശേഖരിക്കപ്പെടാത്ത തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിന് സമാനമാണ്.

ചന്ദ്രബോസിന്റെ വസ്ത്രം

ചന്ദ്രബോസിന്റെ വസ്ത്രം

നിസാം ആക്രമിക്കുമ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ആശുപത്രിയില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നില്ല. ഇവ കത്തിച്ചുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.

വസ്ത്രം കത്തിച്ചത് ആര്‍ക്ക് വേണ്ടി

വസ്ത്രം കത്തിച്ചത് ആര്‍ക്ക് വേണ്ടി

കീറിപ്പറിഞ്ഞതും രക്തം പുരണ്ടതും ആയ വസ്ത്രം സൂക്ഷിച്ചുവക്കണം എന്നും കൈമാറണം എന്നും പോലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നില്ല. ആശുപത്രി ജീവനക്കാര്‍ സ്വാഭാവിക നടപടി മാത്രമാണ് ചെയ്തതെന്നാണ് അവരുടെ വിശദീകരണം.

ആശുപത്രിക്കെതിരെ കേസ്

ആശുപത്രിക്കെതിരെ കേസ്

തെളിവുകള്‍ പോലീസിന് കൈമാറാത്തതിന്റെ പേരില്‍ ആശുപത്രിക്കെതിരെ നിയമനടപടിയെടുക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ അവര്‍ ആശുപത്രി അധികൃതര്‍ സന്നദ്ധരാണ്.

ഭാര്യ സാക്ഷി

ഭാര്യ സാക്ഷി

നിസാമിന്റെ ഭാര്യ അമലിനെ കേസില്‍ സാക്ഷിയാക്കിയതും കോടതിയിലെത്തുമ്പോള്‍ നിസാമിന് സഹായകമാകും.

ഫോറന്‍സിക് തെളിവുകള്‍

ഫോറന്‍സിക് തെളിവുകള്‍

ചന്ദ്രബോസിനെ ശോഭാസിറ്റിയിലെ റോഡില്‍ വച്ച് കാറിടിച്ച സ്ഥലത്ത് നിന്നും, വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച പോര്‍ച്ചില്‍ നിന്നും, കാറില്‍ നിന്നും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയിരുന്നു. ഇത് പലതെളിവുകളും നഷ്ടമാകാന്‍ കാരണമായിട്ടുണ്ട്.

കോടതിയിലെത്തുമ്പോള്‍

കോടതിയിലെത്തുമ്പോള്‍

രാജ്യത്തെ മുന്‍നിര അഭിഭാഷകര്‍ ആയിരിക്കും നിസാമിന് വേണ്ടി ഹാജരാവുക. പോലീസ് ഇതുവരെ ചെയ്ത കാര്യങ്ങള്‍ മാത്രം മതിയാകും നിസാമിന് രക്ഷപ്പെടാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+