കണ്ണൂരിലെ ഉപ്പയും മകനുമടക്കം ഐസിസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടു; കണ്ണൂരിലെ വീടുകളിൽ റെയ്ഡ്...

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: ജില്ലയിൽ നിന്നും ഐസിസിൽ ചേർന്ന അഞ്ചു പേർ കൊല്ലപ്പെട്ടതായി കണ്ണൂർ പോലീസിന് വിവരം ലഭിച്ചു. കണ്ണൂർ ചാലാട് ഷഹനാദ്(25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ(30), പാപ്പിനിശേരി പഴഞ്ചറപള്ളിയിലെ ഷമീർ(45), ഇയാളുടെ മൂത്ത മകൻ സൽമാൻ(20), കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

'കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു,അച്ഛനെന്തെങ്കിലും പറ്റുമോ'! ഗൗരിയെ ചികിത്സിച്ച ഡോക്ടർക്ക് പറയാനുള്ളത്

കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ലയണൽ മെസി! ഫുട്ബോൾ ഇതിഹാസത്തിന് ഐസിസ് ഭീഷണി...

സിറിയയിൽ വെച്ചാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. മരിച്ചവരുടെ ചിത്രങ്ങളും കണ്ണൂർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നും ആകെ 15 പേരാണ് ഐസിസിൽ ചേർന്നിട്ടുള്ളത്. ഇതിൽ അഞ്ചുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

കണ്ണൂരിൽ നിന്ന്...

കണ്ണൂരിൽ നിന്ന്...

കണ്ണൂർ ജില്ലയിൽ നിന്നും 15 പേർ ഐസിസിൽ ചേർന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ടത്...

കൊല്ലപ്പെട്ടത്...

ഐസിസിൽ ചേർന്ന 15 പേരിൽ അഞ്ചുപേർ കൊല്ലപ്പെട്ടെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

അറസ്റ്റിൽ...

അറസ്റ്റിൽ...

ഐസിസിൽ ചേർന്ന് തുർക്കിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ അഞ്ചുപേരെ കഴിഞ്ഞദിവസം കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 സിറിയയിൽ...

സിറിയയിൽ...

കണ്ണൂരിൽ നിന്നും ഐസിസിൽ ചേർന്ന ബാക്കി അഞ്ചു പേർ ഇപ്പോഴും സിറിയയിൽ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

റിമാൻഡിൽ...

റിമാൻഡിൽ...

തലശേരിയിലെ യുകെ ഹംസ, മനാഫ് റഹ്മാൻ, മുണ്ടേരിയിലെ മിഥ് ലജ്, ചെക്കിക്കുളം സ്വദേശി കെവി അബ്ദുൾ റസാഖ്, പടന്നോട്ട്മെട്ടയിലെ എംവി റാഷിദ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.

 നിരവധി രേഖകൾ...

നിരവധി രേഖകൾ...

പിടിയിലായവരുടെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ ദുബായ്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രാരേഖകൾ, ഐസിസ് ലഘുലേഖകൾ, തുർക്കിയിലെ കറൻസികൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.

പ്രത്യേക അന്വേഷണ സംഘം...

പ്രത്യേക അന്വേഷണ സംഘം...

അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. അതേസമയം, ഐസിസുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

English summary
police says five isis members from kerala killed in syria.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്