തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണെന്ന് ഓര്‍ക്കണം.. സജിത്തിന് പോലീസിന്‍റെ ഭീഷണി!

  • Written By: Desk
Subscribe to Oneindia Malayalam

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെ പ്രതികൂട്ടിലാക്കി വെളിപ്പെടുത്തല്‍ നടത്തിയ ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തിന് പോലീസിന്‍റെ ഭീഷണി. ശ്രീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികള്‍ പോലീസ് ആണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സജിത്തിനേയും പോലീസ് ഭീഷണിപ്പെടുത്തിയത്. നേരത്തേ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പോലീസുകാര്‍ തന്നെയാണ് അമ്മ ശ്യാമള അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും പോലീസ് ശനിയാഴ്ച പുലര്‍ച്ചയോടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന തങ്ങളെ വലിച്ചിഴച്ച് ജീപ്പിലേക്ക് പിടിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും മര്‍ദ്ദനം തുടര്‍ന്നെന്നും സജിത്ത് പറഞ്ഞിരുന്നു.

അടിച്ചു പതം വരുത്തി

അടിച്ചു പതം വരുത്തി

ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തിനൊപ്പം സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീട്ടുകാരുടെ മുന്‍പിലിട്ടും പോലീസ് സ്റ്റേഷനില്‍ എത്തിയും തന്നേയും ശ്രീജിത്തിനേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സജിത്ത് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മറ്റുള്ളവരേയും എസ്‌ഐ ദീപകും മറ്റ് പോലീസുകാരും ചേര്‍ന്ന് അതിക്രൂരമായി തല്ലിച്ചതച്ചുവെന്ന് സജിത്ത് പറഞ്ഞു. ബിനു എന്നയാളെ എസ്‌ഐ ദീപക് കമ്പികൊണ്ടാണ് അടിച്ചത്. ശരത് എന്നയാളെ കുനിച്ച് നിര്‍ത്തി കൈ കൊണ്ട് ഇടിച്ചു. ഷൂസിട്ട കാല് കൊണ്ട് ചവിട്ടിക്കൂട്ടി. തന്നെയും ഇത്തരത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയെന്ന് സജിത്ത് പറയുന്നു.

എല്ലാം അടവ്

എല്ലാം അടവ്

വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് പോയത് മുതല്‍ അടുത്ത ജങ്ഷന്‍ വരെ ശ്രീജിത്തിനെ പോലീസ് തല്ലി ചതച്ചു. വണ്ടിയില്‍ നിന്ന് ഇറക്കിയപാടെ പോലീസ് ശ്രീജിത്തിന്‍റെ വയറിന് ചവിട്ടി. ഇതോടെ ശ്രീജിത്തിന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. പോലീസിനോട് ആസ്പത്രിയില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വയറുവേദനയൊക്കെ അവന്‍റെ അടവാണെന്നായിരുന്നു പോലീസ് പറഞ്ഞത്. ശ്രീജിത്തിനെ ഇതിനിടയില്‍ പോലീസ് കാലു കൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീജിത്ത് തളര്‍ന്ന് വീഴുകയായിരുന്നുവെന്നും സജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിന്‍റെ ഭീഷണി

പോലീസിന്‍റെ ഭീഷണി

സജിത്ത് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ശ്രീജിത്തിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 ന് ആലുവ സബ്ജയിലില്‍ വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സജിത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ മുന്നില്‍ കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതോടെ സജിത്തിന് നേരെ ഭീഷണിയുമായി പോലീസ് എത്തി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോയി ​എന്തെങ്കിലുമൊക്കെ വിളിച്ച് പറയരുത്. പറഞ്ഞാല്‍ ഇങ്ങോട്ട് തന്നെയാണ് വരേണ്ടതെന്ന കാര്യം മറക്കേണ്ടെന്നായിരുന്നു പോലീസിന്‍റെ ഭീഷണി.മാധ്യമങ്ങളെ ഇനി കണ്ടേക്കരുതെന്നും സജിത്തിെ ഭീഷണി പെടുത്തിയിട്ടുണ്ട്.

എല്ലാം തുടങ്ങിയത് തോര്‍ത്തില്‍ നിന്ന്

എല്ലാം തുടങ്ങിയത് തോര്‍ത്തില്‍ നിന്ന്

ആത്മഹത്യ ചെയ്ത ഗൃനാഥന്‍ വാസുദേവന്‍റെ മൂത്തമകന്‍ വിനീഷും എതിരാളികളും തമ്മില്‍ ഒന്നര വര്‍ഷം മുന്‍പ് തുടങ്ങിയ തര്‍ക്കമാണ് രണ്ട് പേരുടെ മരണത്തിലേക്ക് എത്തിച്ച പ്രശ്നങ്ങളുടെ തുടക്കം. പലപ്പോഴും വിനീഷും എതിരാളി സംഘവും തമ്മില്‍ പ്രദേശത്തെ ഒരു കല്യാണ വീട്ടില്‍ വെച്ചായിരുന്നു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് എവിടെ വെച്ച് കണ്ടാലും ഇരുകൂട്ടരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പതിവായി. വാസുദേവന്‍റെ ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുന്‍പേ വാസുവിന്‍റെ സഹോദരന്‍ ദിവാകരന്‍റെ തോളിലിട്ടിരുന്ന തോര്‍ത്ത് അക്രമികള്‍ വലിച്ച് മാറ്റി. ഇത് ചോദ്യം ചെയ്താന്‍ വിനീഷും അച്ഛന്‍ വാസുദേവനും എത്തി. എന്നാല്‍ ഇത് വാസുദേവന്‍റെ വീട് അക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ട് എത്തിച്ചു. തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

നിരപരാധികള്‍

നിരപരാധികള്‍

അച്ഛന്‍ വാസുദേവന്‍റെ മരണത്തില്‍ ശ്രീജിത്തിനോ സഹോദരന്‍ സജിത്തിനോ യാതൊരു ബന്ധവുമില്ലെന്ന് വാസുദേവന്‍റെ മകന്‍ വിനീഷ് വെളിപ്പെടുത്തിയിരുന്നു.പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് തന്‍റെ അടുത്ത സുഹൃത്താണെന്നും അച്ഛന്‍ മരിച്ച ദിവസം രാവിലെ താന്‍ ശ്രീജിത്തിനെ വീട്ടില്‍ പോയി കണ്ടരുന്നെന്നും വിനീഷ് പറഞ്ഞിരുന്നു. അച്ഛന് നേരെ ശ്രീജിത്തോ സഹോദരന്‍ സുജിത്തോ ഇന്ന് വരെ ഒരു പ്രശ്നത്തിനും വന്നിട്ടില്ലെന്നും പതിനാല് പേരായിരുന്നു അച്ഛന് നേരെ ആക്രമം അഴിച്ചുവിട്ടത്. ഇതില്‍ ആറ് പേരെ തനിക്ക് നേരില്‍ കണ്ടാല്‍ അറിയാം. അത് താന്‍ പോലീസിനോട് പറഞ്ഞതുമാണ്. അതേസമയം ശ്രീജിത്തോ സജിത്തോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police thretens sreejith brother sajith

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്