ദിലീപ് അന്നു വിളിച്ചത്...നടിയെ ഒതുക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍...എല്ലാം ഉടന്‍ പുറത്തുവരും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ ആരോപണം നേരിടുന്ന ദിലീപിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. കൈരളി ഓണ്‍ലൈനാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതിനിടെ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ കാക്കനാട് ജയിലില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് സുനില്‍. ജയിലില്‍ സുനിലിനെ ഫോണ്‍ വിളിക്കാനും കത്ത് എഴുതാനും സഹായിച്ച വിഷ്ണു, വിപിന്‍ എന്നിവരും കസ്റ്റഡിയിലാണുള്ളത്. ഇവരെയും തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം.വെള്ളിയാഴ്ച മൂന്നു പേരെയും പോലീസ് ഒരുമിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ദീലിപിന്റെയും നാദിര്‍ഷായുടെയും പേര് അവരോട് പറഞ്ഞു!! സുനി എല്ലാം സമ്മതിച്ചു!!

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല!! മാധ്യമങ്ങള്‍ വേട്ടയാടുന്നു!! ഇതാണ് സത്യമെന്ന് കാവ്യ...

സുഹൃത്തിന്റെ മൊഴിയെടുത്തു

സുഹൃത്തിന്റെ മൊഴിയെടുത്തു

ആരോപണം നേരിടുന്ന നടന്‍ ദിലീപിന്റെ സുഹൃത്തായ തിയേറ്റര്‍ ഉടമയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശി ഇജാസിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.

ഇജാസ് പറഞ്ഞത്

ഇജാസ് പറഞ്ഞത്

ദിലീപുമായുള്ള പരിചയത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമാണ് പോലീസ് തന്നോട് ചോദിച്ചതെന്ന് ഇജാസ് പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് ഇജാസിന്റെ മൊഴിയെടുത്തത്.

ഫോണ്‍കോളുകള്‍ അന്വേഷിക്കും

ഫോണ്‍കോളുകള്‍ അന്വേഷിക്കും

ദിലീപിന്റെ ഫോണ്‍ കോളുകളെകുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കാലയളവിലെ കോളുകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുകയെന്നാണ് സൂചന.

ഒതുക്കാന്‍ ശ്രമിക്കുന്നത്

ഒതുക്കാന്‍ ശ്രമിക്കുന്നത്

സിനിമയില്‍ തന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആക്രമണത്തിന് ഇരയായ നടി അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെക്കുറിച്ചും പോലീസ് അന്വേഷിക്കും. ഇതിന്റെ വിശദാംശങ്ങളും പോലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.

 ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് നേരത്തേ 13 മണിക്കൂര്‍ നീണ്ട മാരത്തോന്‍ ചോദ്യം ചെയ്യലിനു വിധേയരായ ദീലിപിനെയും സുഹൃത്ത് നാദിര്‍ഷായെയും പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ആദ്യം നല്‍കിയ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

സുനില്‍ സമ്മതിച്ചു

സുനില്‍ സമ്മതിച്ചു

ദിലീപിന്റെയും നാദിര്‍ഷായുടെയും പേരുകള്‍ ജയിലില്‍ വച്ചു സുനില്‍ പറഞ്ഞതായി ഇപ്പോള്‍ കസ്റ്റഡിയിലുള്ള വിഷ്ണുവും വിപിനും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. മൂവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ സുനില്‍ പല കാര്യങ്ങളും സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

സിനിമാ മേഖലയിലെ കൂടുതല്‍ പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഹാസ്യതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ കുറച്ചു ദിവസം മുമ്പ് പോലീസ് ചോദ്യം ചെയ്തിരുന്നു.

English summary
Police to investigate about dileep's phone call details
Please Wait while comments are loading...