കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജിനെ കൊന്നത് സിപിഎമ്മിന്റെ കമാന്‍ഡോ ഗ്രൂപ്പ്?

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിനെ വധിച്ചത് സിപിഎമ്മിലെ കമാന്‍ഡോ ഗ്രൂപ്പ് അംഗങ്ങളെന്ന് ആരോപണം. അന്നേ ദിവസം മനോജിനെ വധിക്കാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ മനോജിനൊപ്പം വെട്ടേറ്റ പ്രമോദ് അക്രമി സംഘത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കി. തങ്ങളെ ആക്രമിച്ചവരെല്ലാം തന്നെ പരിചയമുള്ള ആളുകളാണെന്നാണ് പ്രമോദിന്റെ മൊഴി.

Manoj Murder

മനോജിനൊപ്പം വണ്ടിയില്‍ വരുമ്പോള്‍ ഒളിച്ചിരുന്ന് ബോംബെറിയുകയായിരുന്നുവെന്നാണ് പ്രമോദ് നല്‍കിയ മോഴി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോര്‍ തുറന്ന് പുറത്തിറങ്ങിയ മനോജിനെ ചൂറ്റും കൂടി നിന്ന് വെട്ടുകയായിരുന്നുവെന്നും പ്രമോദ് മൊഴി നല്‍കി.

ബോംബ് സ്‌ഫോടനത്തിലും ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റ പ്രമോദ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം രഹസ്യമായാണ് പ്രമോദിന്റെ മൊഴി രേഖപ്പെടുത്തിയത്.

പ്രമോദ് നല്‍കിയ വിവര പ്രകാരം ഏഴ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പോലീസ് എട്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ചില ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതില്‍ നിന്നാണ് സിപിഎമ്മിന്റെ കമാന്‍ഡോ സംഘത്തിന്റെ പങ്ക് സംശയിക്കാനുള്ള വിവരങ്ങള്‍ ലഭിച്ചതത്രെ.

English summary
Police took statement from injured BJP worker in Manoj Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X