Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികനാള്‍ 'അവര്‍' മറഞ്ഞിരിക്കില്ല!! അഞ്ചു ദിവസത്തിനകം തീരുമാനമാവും!! കാരണം....

സുനിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടി അന്വേഷണം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാറിനെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതോടയാണ് അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് തീരുമാനിച്ചത്. അഞ്ചു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പോലീസിനു നേരത്തേ തന്നെ വ്യക്തമായിരുന്നു. ഈ ഗൂഡാലോചനയ്ക്കു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാനാണ് ഇപ്പോള്‍ പോലീസിന്റെ ശ്രമം. പലരുടെയും പേരുകള്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

അഞ്ചു ദിവസം നിര്‍ണായകം

അഞ്ചു ദിവസം നിര്‍ണായകം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കസ്റ്റഡിയിലുള്ളതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. അഞ്ചു ദിവസത്തേക്കാണ് സുനിലിനെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങള്‍ക്കകം ഒരു തീരുമാനമുണ്ടാക്കാനാണ് പോലീസന്‍റെ ശ്രമം.

സുനിലിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌തേക്കും

സുനിലിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌തേക്കും

സുനിലിന്റെ സാന്നിധ്യത്തില്‍ തന്നെ ആരോപണം നേരിടുന്നവരെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ എളുപ്പത്തില്‍ തെളിവുകള്‍ ലഭിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.

കസ്റ്റഡിയില്‍ ലഭിച്ചത്

കസ്റ്റഡിയില്‍ ലഭിച്ചത്

ജയിലില്‍ നിന്നു പലരെയും ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് സുനിലിനെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. എന്നാല്‍ സംഭനത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് വിശദമായി സുനിലിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

വിളിപ്പിച്ചിരുന്നു

വിളിപ്പിച്ചിരുന്നു

കേസില്‍ ആരോപണം നേരിടുന്ന ദിലീപിന്റെ സുഹൃത്തും ഹാസ്യതാരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ബുധനാഴ്ച ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു മൊഴിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

അറസ്റ്റ് ചെയ്യുമോ ?

അറസ്റ്റ് ചെയ്യുമോ ?

കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ദിലീപിനെയും നാദിര്‍ഷായെയും അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പോലീസിന് ചില സംശയങ്ങളുണ്ട്. ഇതില്‍ വ്യക്തത ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് പോലുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുക.

കത്തിനെക്കുറിച്ച് ചോദിക്കും

കത്തിനെക്കുറിച്ച് ചോദിക്കും

ജയിലില്‍ വച്ചു സുനില്‍ ദിലീപിന് എഴുതിയ കത്തിനെക്കുറിച്ചും പോലീസിനു ചില സംശയങ്ങളുണ്ട്. ചോദ്യം ചെയ്യലില്‍ ഇതിലെ ഓരോ കാര്യങ്ങളെക്കുറിച്ചും പോലീസ് സുനിലിനോട് ചോദിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സുനില്‍ സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ടാണ് കത്ത് എഴുതിച്ചതെന്ന് നേരത്തേ തെളിഞ്ഞിരുന്നു.

ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിനെയും നാദിര്‍ഷായെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇവരെ മാത്രമല്ല ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ സുനിലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാണ് മൂന്നു പേരെയും ചോദ്യം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ല.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

ജയിലില്‍ നിന്നു സുനില്‍ നിരവധി തവണ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. എനന്നാല്‍ ചോദ്യം ചെയ്യലില്‍ അപ്പുണ്ണി, നാദിര്‍ഷാ, ദിലീപ് എന്നിവര്‍ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായാണ് മൂന്നു പേരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+