കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര തിരഞ്ഞെടുപ്പിനോട് നേതാക്കള്‍ ഇങ്ങനെ പ്രതികരിച്ചാല്‍..

  • By Muralidharan
Google Oneindia Malayalam News

അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ അഭിപ്രായവും പറഞ്ഞു.

തോറ്റ ഇടതുപക്ഷത്തിനും ബി ജെ പിക്കും പറയാനുണ്ട് കാര്യങ്ങള്‍. എന്നാല്‍ പ്രതികരിച്ച നേതാക്കള്‍ പറഞ്ഞത് ഇങ്ങനെയാണെങ്കിലോ. ഇത്രയും കാലത്തെ രാഷ്ട്രീയജീവിതം കൊണ്ട് ഇവര്‍ ഇങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാണ് ജനങ്ങള്‍ക്കും തോന്നാന്‍ സാധ്യത.

ഇന്റര്‍നാഷണല്‍ ചളു യൂണിയിന്‍ (ഐസിയു) ആണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ സാങ്കല്‍പിക പ്രതികരങ്ങള്‍ പോസ്റ്റ് ചെയ്തത്. എഴുതിയത് ഉണ്ണിക്കൃഷ്ണന്‍ ഉണ്ണി. നേതാക്കള്‍ എന്താണ് പറയുന്നത് എന്ന് ഭാവനയില്‍ കണ്ടുനോക്കൂ.

ഉമ്മന്‍ ചാണ്ടി സാര്‍

ഉമ്മന്‍ ചാണ്ടി സാര്‍

സോളാര്‍ കേസും, ഭൂമി തട്ടിപ്പ് കേസും ഇനി നില നിലനിര്‍ത്തേണ്ട എന്ന് ജനം തീരുമാനിച്ചതാണ് ഈ വിജയം നല്‍കുന്ന പാഠം . ജനഹിതം കണക്കെലെടുത്ത് ഉടനെ കേസുകള്‍ പിന്‍വലിക്കും. ജനങ്ങളുടെ കോടതി ആണ് യു ഡി എഫ് ജയിക്കുമ്പോ ഏറ്റവും വലുത്. നിയമം നിയമത്തിന്റെ വഴിക്ക് പോവും, നിങ്ങളായിട്ടു തിരിച്ചു വിളിക്കേണ്ട

മാണി സാര്‍

മാണി സാര്‍

ബാര്‍ കോഴ പോലെ ഉള്ള ആരോപണങ്ങള്‍ ജനം മുഴുവനായും തള്ളി കളഞ്ഞിരിക്കുന്നു, ഇനി കോടതിയുടെയോ പോലീസിന്റെയോ ഇടപെടലിന് യാതൊരു പ്രസക്തിയും ഇല്ല. ജനങ്ങളാണ് എന്റെ ശക്തി. വോട്ടെണ്ണല്‍ യന്ത്രം ബാക്കി ഉണ്ടെങ്കില്‍, ഓ അത് വോട്ടു മാത്രം എണ്ണാന്‍ പറ്റുള്ളൂ അല്ലെ..

ശബരീ നാഥന്‍

ശബരീ നാഥന്‍

മക്കള്‍ രാഷ്രീയത്തിനെതിരെ എന്നും ശക്തിയായി നില കൊണ്ട കാര്‍ത്തികേയന്‍ സാറിനോടും അദ്ദേഹത്തിന്റെ ആദര്‍ശത്തിനോടും അരുവിക്കരയിലെ ജനങ്ങള്‍ക്കുള്ള സ്‌നേഹം ആണ് ഈ വിജയത്തിന് പിന്നില്‍.. മക്കള്‍ രാഷ്ട്രീയവും, സഹതാപതരംഗവും തള്ളി കളഞ്ഞു ജനങ്ങള്‍ വികസനത്തിന് വോട്ടു ചെയ്തു.

കൊടിയെരി ബാലകൃഷ്ണന്‍

കൊടിയെരി ബാലകൃഷ്ണന്‍

സഹതാപ തരംഗം പതിവ് പോലെ ആഞ്ഞടിച്ചു, ജയലളിതയും വിജയിച്ചത് ഇതിനു മറ്റൊരു ഉദാഹരണം ആണ്

 പിണറായി വിജയന്‍

പിണറായി വിജയന്‍

ഇതിനെ കുറിച്ച് പാര്‍ട്ടി കമ്മിറ്റി പരിശോധിക്കും. നിങ്ങള്‍ മാധ്യങ്ങള്‍ കരുതും പോലെ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ ആവില്ലല്ലോ. ചില ആളുകളുടെ മോശം പ്രയോഗങ്ങള്‍ കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്

ഓ. രാജഗോപാല്‍

ഓ. രാജഗോപാല്‍

അരുവിക്കരയിലെ ജനങ്ങള്‍ എത്ര മണ്ടന്മാരാണ്, ഒരു എം എല്‍ എ യെ മാത്രമല്ല കേന്ദ്രമന്ത്രിയെ കൂടെ ആണ് ഇവര്‍ ഇല്ലാതാക്കിയത്. പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്ന് പറഞ്ഞവനെ പാക്കിസ്ഥാനില്‍ അയക്കണം. ആ അമൃതയേം സുരേഷ് ഗോപിയേം കൊണ്ട് വന്നവനെ എന്റെ കയ്യില്‍ കിട്ടും. എല്‍ ഡി എഫ് നുള്ള ശക്തമായ മറുപടിയാണ് ഈ പരാജയം

സുകുമാരന്‍ നായര്‍

സുകുമാരന്‍ നായര്‍

നായര്‍ സമുദായത്തിന്റെ ഉന്നമനം മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യുവാക്കള്‍ക്ക് വോട്ടു ചെയ്യണം എന്നാ തത്വം ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി . ബിജെ പി യെ ഞങ്ങള്‍ സഹായിച്ചില്ല എന്നത് സുരേഷ് ഗോപിയെ ഇറക്കിവിട്ടതില്‍ നിന്നും തെളിഞ്ഞത് ആണല്ലോ.. ബിജെപിയുമായും എല്‍ ഡി എഫും ആയി ഞങ്ങള്‍ സമദൂരത്തില്‍ അകലംപാലിച്ചിരുന്നു.

കെ.സുരേന്ദ്രന്‍

കെ.സുരേന്ദ്രന്‍

ബി ജെ പി വിജയിക്കും എന്ന് കണ്ടു നടത്തിയ വോട്ടു കച്ചവടത്തിന്റെ രേഖ എന്റെ കയ്യില്‍ ഉണ്ട്. എല്‍ ഡി എഫ് ശക്തികേന്ദ്രത്തില്‍ നിന്ന് യുഡിഎഫ് നുവോട്ടു പോയി, ഇല്ലെങ്കില്‍ ബിജെപി വിജയിക്കുമായിരുന്നു

English summary
Various political leaders react to Aruvikkara by election result. Unreal story.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X