അമല പോൾ വന്നില്ല, ഫഹദും വന്നില്ല; പോണ്ടിച്ചേരി കേസിൽ പോലീസ് കാത്തിരിക്കണം... പക്ഷേ സുരേഷ് ഗോപി വരും

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ വിവാദത്തില്‍ നടി അമല പോളും ഫഹദ് ങാസിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. ഡിസംബര്‍ 19 ന് രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആയിരുന്നു രണ്ട് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്.

എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ ഉന്നയിച്ച് അമല പോള്‍ ഹാജരാകാതിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണം എന്നാണ് അമല പോള്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഫഹദ് ഫാസിലും തിരക്കുകള്‍ മൂലം ഹാജരായിട്ടില്ല. മൂന്ന് ആഴ്ചത്തെ സമയം ആണ് ഫഹദ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ച ഉണ്ടാകാന്‍ സാധ്യതയില്ല.

ആഡംബര വാഹനം

ആഡംബര വാഹനം

പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്നതാണ് അമല പോളിനെതിരെയുള്ള കേസ്. സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും എതിരെ സമാനമായ സംഭവങ്ങളില്‍ പോലീസ് കേസ് എടുത്തിരുന്നു.

ഫഹദ് പറഞ്ഞത്

ഫഹദ് പറഞ്ഞത്

വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാം എന്ന് ഫഹദ് ഫാസില്‍ ആദ്യം തന്നെ അറിയിച്ചിരുന്നു. എങ്കിലും പോലീസ് അന്വേഷണവുമായി തുടര്‍ന്ന് പോകാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫഹദിനോട് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അമല പോള്‍ ഇങ്ങനെ

അമല പോള്‍ ഇങ്ങനെ

എന്നാല്‍ അമല പോള്‍ തുടക്കത്തിലെ നിഷേധാത്മകമായ രീതിയിലാണ് പ്രതികരിച്ചിരുന്നത്. തനിക്ക് രാജ്യത്ത് എവിടേയും എന്തും വാങ്ങാനുള്ള അവകാശം ഉണ്ട് എന്നായിരുന്നു പ്രതികരണം. പക്ഷേ, കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ സാധിക്കില്ല.

സുരേഷ് ഗോപി വന്നേ പറ്റൂ

സുരേഷ് ഗോപി വന്നേ പറ്റൂ

സുരേഷ് ഗോപിക്കെതിരേയും ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് ആഡംബര വാഹനങ്ങള്‍ ആണ് സുരേഷ് ഗോപി വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസില്‍ സുരേഷ് ഗോപിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ സാധിക്കില്ല.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആയിരുന്നു കേസ് എടുത്തിരുന്നത്. പിന്നീട് സുരേഷ് ഗോപി, ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

രണ്ട് ദിവസം

രണ്ട് ദിവസം

സുരേഷ് ഗോപിയെ ഡിസംബര്‍ 21, വ്യാഴാഴ്ച പോലീസ് ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഇതേ ദിവസം ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹന രജിസ്‌ട്രേഷനില്‍ മാത്രമല്ല, അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനും സുരേഷ് ഗോപിക്കെതിരെ കേസ് ഉണ്ട്.

ഫഹദിന്റെ മുന്‍കൂര്‍ ജാമ്യം

ഫഹദിന്റെ മുന്‍കൂര്‍ ജാമ്യം

കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഫഹദ് ഫാസിലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഡിംസബര്‍ 20 ന് കോടതി ഹര്‍ജി പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pondichery Registration Conrtroversy: Amala Paul and Fahad Fazil didn't appear in front of investigation officer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്