പൊന്നാനിയില്‍ പള്ളി മുറ്റത്തേക്ക് കാര്‍ ഓടിച്ചുകയറ്റി 'കൊല'!! കാരണം...അയാള്‍ക്കെതിരേ കേസ്!!
കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്
മലപ്പുറം: മലപ്പുറം എരമംഗലത്ത് വെളിയങ്കോട് ടൗണ്‍ പള്ളിയുടെ മുറ്റത്തേക്ക് കാര്‍ ഓടിച്ചുയകറ്റി ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ പൊന്നാനി പോലീസ് കേസെടുത്തു. പൊന്നാനി കോടതിപ്പടി സ്വദേശി മഠത്തിപ്പറമ്പില്‍ ഹബീബ് റഹ്മാനെതിരേയാണ് (30) നരഹത്യക്കു കേസ് രജിസ്റ്റര്‍ ചെയ്തത്.

വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹബീബ് കാര്‍ പള്ളി മുറ്റത്തേക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെളിയങ്കോട് കുമ്മിലവളപ്പ് സ്വദേശി കല്ലംവളപ്പില്‍ മരക്കാര്‍ (60) മരിച്ചിരുന്നു.

പള്ളി മുറ്റത്തേക്ക് പ്രതി കാര്‍ ഓടിച്ചുകയറ്റാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഞ്ചാവ്, മണല്‍, മദ്യ മാഫിയ സംഘത്തിലെ പ്രധാനിയാണ് ഹബീബെന്നു പോലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല കൊല്ലത്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുമാണ് ഇയാള്‍. സംഭവം നടക്കുമ്പോള്‍ ഹബീബിനൊപ്പം കാറില്‍ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു.

അപകടത്തിനു ശേഷം ഒളിവില്‍പ്പോയ ഇവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. അപകടം നടന്നയുടന്‍ പ്രകോപിതരായ ജനങ്ങള്‍ കാര്‍ അടിച്ചു തകര്‍ത്ത ശേഷം ഹബീബിനെ പോലീസിനു കൈമാറുകയായിരുന്നു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications