ദിലീപേട്ടന്‍ മാത്രമല്ല..സുനിയും പാവാടാ..! സര്‍പ്പപൂജ തുടങ്ങിയ അന്ന് ദിലീപിന് എട്ടിന്റെ പണി കിട്ടി !

  • By: Anamika
Subscribe to Oneindia Malayalam

പെരുമ്പാവൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ ദിലീപിന് വേണ്ടി വന്‍തോതിലുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത് കോടികള്‍ ചെലവിട്ട് ഒരു പിആര്‍ ഏജന്‍സിയാണ് ദിലീപിന് വേണ്ടി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നാണ് അറിയുന്നു. ദിലീപിനെ ക്രൂശിക്കരുതെന്നാണ് പ്രധാന ആവശ്യം. ഇതൊന്നും പക്ഷേ സുനിക്ക് ബാധകമല്ല കെട്ടോ. സുനിക്ക് വേണ്ടി ഫാന്‍സുകാരുമില്ല. സൈബര്‍ ക്വട്ടേഷനുമില്ല. ആകെയുള്ള പിന്തുണ വീട്ടുകാരുടേത് മാത്രമാണ്. വീട്ടുകാര്‍ പൂജ നടത്തിയ ദിവസമാകട്ടെ ദിലീപിന് പണി കിട്ടുകയും ചെയ്തു.

സ്വര്‍ണ്ണക്കുടം ഏറ്റു..!! നടിയെ ആക്രമിച്ച കേസില്‍ കാവ്യ പെടില്ല..! ദിലീപിന് കണ്ടകശനി തന്നെ !!

സുനിയും പാവാടാ

സുനിയും പാവാടാ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒന്നാംപ്രതിയാണ് പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍. ദിലീപിനെ കോടതി കുറ്റവാളിയെന്ന് തീര്‍പ്പാക്കിയില്ല എന്ന വാദം പള്‍സറിനെ സംബന്ധിച്ചും ബാധകമാണ്.

ദിലീപിനെ പിന്തുണച്ച്

ദിലീപിനെ പിന്തുണച്ച്

എന്നാല്‍ ദിലീപിനുള്ള മനുഷ്യാവകശത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് പള്‍സറിനെക്കറിച്ച് ഒന്നും മിണ്ടാനില്ല. പിന്തുണയ്ക്കാന്‍ കോടികള്‍ ചിലവഴിച്ചുള്ള പിആര്‍ ഏജന്‍സിയുടെ സഹായവും സുനിക്കില്ല.

സുനിക്ക് വേണ്ടി പൂജ

സുനിക്ക് വേണ്ടി പൂജ

കുറ്റവാളിയാണെങ്കിലും സുനിയെ കൈവിടാന്‍ വീട്ടുകാര്‍ തയ്യാറല്ല. സുനിക്ക് വേണ്ടി പെരുമ്പാവൂരിലെ വീട്ടില്‍ ഒരാഴ്ച നീളുന്ന സര്‍പ്പപൂജ നടന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ സഹിതമാണ് വാര്‍ത്ത.

ഒരാഴ്ചത്തെ സർപ്പപൂജ

ഒരാഴ്ചത്തെ സർപ്പപൂജ

ഒരാഴ്ച നീളുന്ന പൂജയാണ് പള്‍സര്‍ സുനിക്ക് വേണ്ടി വീട്ടുകാര്‍ നടത്തിയത്. വീട്ടുവളപ്പില്‍ ദിവസവും പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന പൂജ രാത്രി വരെ നീളും. തിങ്കളാഴ്ചയാണ് പൂജ തുടങ്ങിയത്.

ദിലീപിന്റെ അറസ്റ്റ്

ദിലീപിന്റെ അറസ്റ്റ്

തിങ്കളാഴ്ച രാത്രിയോടെയാണ് കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതും. കേരളത്തെ ഞെട്ടിച്ച കേസിലെ ഒന്നാം പ്രതി ആണെങ്കിലും സുനിയെക്കുറിച്ച് വീട്ടുകാര്‍ പറയുന്നത് നല്ല അഭിപ്രായമാണ്.

സ്വഭാവദൂഷ്യം ഇല്ലെന്ന്

സ്വഭാവദൂഷ്യം ഇല്ലെന്ന്

മകന് ഒരു സ്വഭാവദൂഷ്യവും ഇല്ലെന്നാണ് അമ്മ ശോഭന പറയുന്നതെന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു. ഈ കുറ്റകൃത്യം ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് അറിയില്ലെന്നും ശോഭന പറയുന്നു.

സിനിമയുമായി അടുത്ത ബന്ധം

സിനിമയുമായി അടുത്ത ബന്ധം

വര്‍ഷങ്ങളായി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ സിനിമാ രംഗവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവറായും ലൊക്കേഷനുകളിലെ സഹായിയായും മറ്റും തുടങ്ങിയ സുനി പിന്നീടാണ് വമ്പന്മാരുടെ വിശ്വസ്തനായത്.

സുനി ആവശ്യപ്പെട്ടു

സുനി ആവശ്യപ്പെട്ടു

മോഷണം അടക്കം പല കുറ്റകൃത്യങ്ങളിലും പെട്ട സുനിക്ക് പള്‍സര്‍ സുനിയെന്ന് വട്ടപ്പേരും വീണു. ദോഷങ്ങള്‍ നീക്കാന്‍ പൂജ നടത്തണമെന്ന് സുനി നേരത്തെ ആവശ്യപ്പെട്ടത് പ്രകാരമാണത്ര കുടുംബം ഇപ്പോള്‍ പൂജ നടത്തിയത്.

ദിലീപിന് വേണ്ടി പൂജ

ദിലീപിന് വേണ്ടി പൂജ

കഴിഞ്ഞ ദിവസം ദിലീപിന് വേണ്ടി മാരത്തണ്‍ പൂജ നടന്നിരുന്നു. പറവൂരിലെ അനുജന്‍ അനൂപിന്റെ വീട്ടിലായിരുന്നു രാത്രി തുടങ്ങി രാവിലെ വരെ പൂജ നടന്നത്. ദിലീപിന് ജാമ്യം കിട്ടാൻ വേണ്ടി നടത്തിയത് ആയിരുന്നുവെങ്കിലും കോടതി താരത്തിന് ജാമ്യം അനുവദിച്ചിരുന്നില്ല.

English summary
Pooja and prayers for Pulsar Suni at home in Perumbavoor
Please Wait while comments are loading...