ഇനിയാരും മാലിന്യം തള്ളില്ല; പൂനൂര്‍ ഭാഗത്തെ പുഴ സംരക്ഷണത്തിന് യുവാക്കളുടെ കൂട്ടായ്മ രംഗത്ത്
താമരശ്ശേരി: യുവാക്കളുടെ കൂട്ടായ്മയില്‍ പൂനൂര്‍ പുഴയുടെ പ്രതാപകാലം തിരിച്ചുകൊണ്ടുവരാനൊരുങ്ങുന്നു. സേവ് പൂനൂര്‍ പുഴ ഫോറം പൂനൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഴ സംരക്ഷണത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്ന പൂനൂര്‍ പാലത്തിനടുത്ത് കഴിഞ്ഞ ദിവസം അമ്പതോളം യുവാക്കള്‍ ശുചീകരിച്ചു. ഘട്ടംഘട്ടമായി പുഴയുടെ വിവിധ ഭാഗങ്ങള്‍ ശുചീകരിക്കാനാണ് തീരുമാനം.
ഡയമണ്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 15.20 ലക്ഷം രൂപ തട്ടിയെടുത്തു
പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയുന്നതിന് പുഴക്ക് സമീപം താമസിക്കുന്ന വീട്ടുകാര്‍ക്കും ടൗണിലെ വ്യാപാരികള്‍ക്കും ബോധവത്കരണം നടത്തും. പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസ് നടത്തും. പുഴ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന് വാഹനപ്രചരണ ജാഥ നടത്തും. ബോധവത്കരണ ബോര്‍ഡുകളും ലഘുലേഖകളും തയ്യാറാക്കും. പൂനൂര്‍ പാലത്തില്‍ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ വല സ്ഥാപിക്കാനും സി.സി.ടിവി കാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൂനൂര്‍ പാലത്തിനടുത്ത് നടന്ന ശുചീകരണത്തിന് ലത്തീഫ് കക്കാട്, സി.പി റഷീദ് പൂനൂര്‍, അഷറ്ഫലി അവേലം, ടി.എം ഹക്കീം മാസ്റ്റര്‍, ഇ.എം വിനോദ്, ഹാരിസ് അവേലം, ഷമീര്‍ പൂക്കോട്, റഷീദ് എം.പി അഷ്‌റഫലി, എ.എം നിസാര്‍, പി.എച്ച് ഷമീര്‍, അബ്ദുല്‍ സലീം എന്നിവര്‍ നേതൃത്വം നല്‍കി. സേവ് പൂനൂര്‍ പുഴഫോറം ജില്ലാ പ്രസിഡന്റ് പി.എച്ച് ത്വാഹ, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ് മുഹമ്മദലി, പി.പി ഗഫൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
നോക്കിയ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു; ഫോൺ വ്യാജനെന്ന് എച്ച്എംഡി ഗ്ലോബൽ...












Click it and Unblock the Notifications